test del 4 copy of del 3

‘ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാന് സാങ്കേതിക സഹായം നൽകി’: വെളിപ്പെടുത്തി ചൈന


ന്യൂഡൽഹി∙ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാക്കിസ്ഥാനെതിരെ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിയിൽ പാക്കിസ്ഥാനെ സഹായിച്ചുവെന്ന് വെളിപ്പെടുത്തി ചൈന. പാക്കിസ്ഥാന് തങ്ങൾ നേരിട്ട് സാങ്കേതിക സഹായം നൽകിയിരുന്നതായി ചൈന സമ്മതിച്ചു. പാക് മണ്ണിൽ ചൈനീസ് ഉദ്യോഗസ്ഥർ തമ്പടിച്ച് സാങ്കേതിക സഹായങ്ങൾ നൽകിയെന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നിരിക്കുന്നത്. ചൈനയുടെ ഔദ്യോഗിക ചാനലായ സിസിടിവിക്ക് നൽകിയ അഭിമുഖത്തിൽ ഏവിയേഷൻ ഇൻഡസ്ട്രി കോർപ്പറേഷൻ ഓഫ് ചൈനയിലെ (AVIC) എൻജിനീയർമാരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് ഇന്ത്യയുടെ സുപ്രധാന നീക്കങ്ങളെയും സ്ഥാനങ്ങളെയും കുറിച്ചുള്ള തത്സമയ വിവരങ്ങൾ ചൈന പാക്കിസ്ഥാന് നൽകിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ ഡിജിഎംഒ തല ചർച്ചകൾ നടക്കുമ്പോൾ പോലും ഇത്തരം വിവരങ്ങൾ കൈമാറിയിരുന്നതായി ഇന്ത്യൻ സൈന്യം വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വിവരങ്ങൾ ശരിവയ്ക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.


Source link

Back to top button