LATEST

വഴിയോരങ്ങളിൽ നിന്ന് പഴങ്ങളോ പച്ചക്കറികളോ വാങ്ങാറുണ്ടോ,​ ആദ്യം ചെയ്യേണ്ടത് ഇക്കാര്യം


പാലക്കാട്: മാങ്ങ സീസണിനോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തം. ഉപഭോക്താക്കൾക്ക് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ പഴവർഗങ്ങൾ ലഭ്യമാക്കാനും അനുവദനീയമല്ലാത്ത കൃത്രിമ രാസപദാർത്ഥങ്ങളുടെ ഉപയോഗം തടയാനുമാണ് പ്രത്യേക പരിശോധന നടത്തുന്നത്. ജില്ലയിലെ മുതലമട, പള്ളം എന്നീ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന മാങ്ങ പ്രോസസിംഗ് ഏരിയയിലും സംഭരിക്കുന്ന ഗോഡൗണുകളിലും വകുപ്പിന്റെ സ്‌പെഷ്യൽ സ്‌ക്വാഡ് പരിശോധന നടത്തി. മാങ്ങ വിപണന കേന്ദ്രങ്ങൾ, പഴവിൽപന ശാലകൾ, വഴിയോര വിൽപന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷണവും പരിശോധനയും കൂടുതൽ ശക്തമാക്കുമെന്നും കൃത്രിമ പഴുപ്പിക്കൽ, അമിത കീടനാശിനി ഉപയോഗം, ഗുണനിലവാര ലംഘനം എന്നിവക്കെതിരെ കർശന നടപടി തുടരുമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.


Source link

Back to top button