test del 2
ബംഗാളിലെ BJP-യുടെ വിജയത്തിൽ പ്രതീക്ഷയർപ്പിച്ച് ബംഗ്ലാദേശ്; തീസ്ത കരാറടക്കം മോദി ശരിയാക്കുമെന്ന് BNP

ധാക്ക: പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം അയൽരാജ്യവുമായുള്ള ബന്ധത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്ന പ്രതീക്ഷയിലാണ് ബംഗ്ലാദേശ്. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം മെച്ചപ്പെടുത്തുന്നതിനും അതിർത്തി കടന്നുള്ള സഹകരണം ശക്തമാക്കുന്നതിനും ഈ ഭരണമാറ്റം ഉപകരിക്കുമെന്നാണ് ബംഗ്ലാദേശിന്റെ വിലയിരുത്തൽ. തൃണമൂൽ കോൺഗ്രസ് ഭരണകാലത്ത് തടസപ്പെട്ട തീസ്ത നദീജല കരാർ നടപ്പിലാക്കാൻ പുതിയ രാഷ്ട്രീയ സാഹചര്യം സഹായിക്കുമെന്ന പ്രത്യാശയിലാണ് ബംഗ്ലാദേശിലെ ഭരണകക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി).പശ്ചിമ ബംഗാളിലെ ബിജെപിയുടെ വിജയത്തിൽ അവരെ അഭിനന്ദിച്ച ബിഎൻപിയുടെ ഇൻഫർമേഷൻ സെക്രട്ടറി അസീസുൽ ബാരി ഹെലാൽ, സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ പ്രകടനത്തെ പ്രശംസിക്കുകയും ഉഭയകക്ഷി ബന്ധം മെച്ചപ്പെട്ട രീതിയിൽ തുടരുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന തീസ്ത ജലവിതരണ പ്രശ്നത്തിൽ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെ അസീസുൽ ബാരി ഹെലാൽ പറഞ്ഞു.മമത ബാനർജിയുടെ എതിർപ്പാണ് കരാർ വൈകാൻ കാരണമെന്നും ബിജെപി അധികാരത്തിൽ വരുന്നതോടെ നരേന്ദ്രമോദിയുടെ ഇടപെടലിൽ ഈ പ്രശ്നം പരിഹരിക്കപ്പെടും എന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് ഹെലാൽ വ്യക്തമാക്കി. ദീർഘകാലമായി നിലനിൽക്കുന്ന ജല തർക്കം പരിഹരിക്കപ്പെടുന്നത് കാർഷിക മേഖലയ്ക്കും ഇരു രാജ്യങ്ങൾക്കുമിടയിലെ സൗഹൃദത്തിനും പുതിയ ഉണർവ് നൽകുമെന്ന് ബംഗ്ലാദേശ് പ്രതീക്ഷിക്കുന്നു.ഹെലാലിന്റെ അഭിപ്രായത്തിൽ, അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ വിജയം ബംഗ്ലാദേശുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന പശ്ചിമ ബംഗാളുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തും. തീസ്ത ബാരേജ് കരാറിനെ ബംഗ്ലാദേശ് സർക്കാരും നരേന്ദ്രമോദി സർക്കാരും ശക്തമായി പിന്തുണച്ചിരുന്നുവെന്നും തൃണമൂലിന് പകരം ബിജെപി അധികാരത്തിൽ വന്നതോടെ പദ്ധതിയുമായി മുന്നോട്ട് പോകാൻ സുവേന്ദു അധികാരിയുടെ നേതൃത്വത്തിന് സാധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
Source link


