test del 1

വിവാഹവാർഷിക  ആഘോഷത്തിനിടെ തർക്കം; തിരുവനന്തപുരത്ത് മകൻ അച്ഛനെ അടിച്ചുകൊന്നു

തിരുവനന്തപുരം: അമ്പൂരിയിൽ വിവാഹവാർഷിക ആഘോഷത്തിനിടെ മകൻ അച്ഛനെ കസേരക്ക് അടിച്ചുകൊന്നു. കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം (62) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. മകൻ ഷാനുവിനെ (31) വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തു.

വീട്ടിലുണ്ടായ സംഘർഷത്തിനിടെ കുത്തേറ്റ അമ്മാവൻ വർഗീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാനുവിന്റെ വിവാഹവാർഷിക ദിവസമായിരുന്നു ഇന്നലെ. ആഘോഷത്തിന്റെ ഭാഗമായി മദ്യപാനമുണ്ടായിരുന്നു. ഇതിനിടെ ഷാനുവും ഭാര്യയും തമ്മിൽ വാക്കേറ്റമുണ്ടായി. ഷാനുവിന്റെ അമ്മയും അമ്മാവനും ചേർന്ന് ഇരുവരെയും നിയന്ത്രിക്കാൻ ശ്രമിച്ചു.

ഇതിനിടെയാണ് ഷാനു വർഗീസിനെ കത്തി ഉപയോഗിച്ച് കുത്തിയത്. ബഹളം കേട്ടെത്തിയ തോമസ് എബ്രഹാം ഷാനുവിനെ പിടിച്ചുമാറ്റാൻ നോക്കുന്നതിനിടെ കസേരയ്ക്ക് പിതാവിന്റെ തലയ്ക്കടിക്കുകയായിരുന്നു. തോമസിനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം കാരക്കോണം ആശുപത്രിയിലേക്ക് മാറ്റി.


Source link

Back to top button