test del 3

തൃശൂർ ജില്ലയിൽ കാൽലക്ഷം വോട്ട് കൂടിയിട്ടും മുന്നേറാനാകാതെ എൻഡിഎ; ലോക്സഭ, തദ്ദേശ വോട്ടുകൾക്കൊപ്പം എത്താനായില്ല


തൃശൂർ ∙ ജില്ലയിൽ എൻഡിഎ സീറ്റൊന്നും നേടിയില്ലെങ്കിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൻ നേരിയ വോട്ട് വർധന. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ കിട്ടിയതിനെക്കാൾ 25,305 അധികം വോട്ട് നേടി. 2021ൽ 3,30,452 വോട്ട് ആണെങ്കിൽ ഇക്കുറി അത് 3,55,757 വോട്ട് ആയി. എന്നാൽ 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് കിട്ടിയ 5,55,007 വോട്ടിനെക്കാൾ രണ്ട് ലക്ഷത്തോളം വോട്ടാണ് ഇത്തവണ നഷ്ടമായത്. 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയ 3,96,808 വോട്ടിനൊപ്പവും എത്താനായില്ല. ഈ തിരഞ്ഞെടുപ്പിലും 13 മണ്ഡലങ്ങളിലെയും സ്ഥാനാർഥികൾക്ക് മൂന്നാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിന്റെ തൊട്ടുപിറ്റേന്ന് സിപിഐ വിട്ട് ബിജെപിയിലേക്ക് എത്തി നാട്ടികയിൽ മത്സരിച്ച സിറ്റിങ് എംഎൽഎ സി.സി.മുകുന്ദനിലൂടെ എൻഡിഎ മണ്ഡലത്തിൽ വോട്ടുയർത്തി. 2021ൽ നേടിയ 33,716 വോട്ടുകൾ ഇക്കുറി 45,216 വോട്ട് ആയി.11,500 വോട്ടിന്റെ വർധന. 2024ൽ ലോക്സഭ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്കു ഏറ്റവും കൂടുതൽ വോട്ട് (66,954) നേടിക്കൊടുത്ത മണ്ഡലമാണ് നാട്ടിക. മണലൂരിൽ 2021 നിയമസഭ തിരഞ്ഞെടുപ്പിൽ നേടിയതിനെക്കാൾ 1559 വോട്ട് ആണ് അധികം നേടിയത്. പുതുക്കാട് ആകട്ടെ 6,875 വോട്ട് കുറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്ക് 60000 ൽ അധികം വോട്ട് നേടിക്കൊടുത്ത മണ്ഡലങ്ങളാണ് ഇവ.


Source link

Back to top button