LATEST

ലീഗ് കോൺഗ്രസിന്റെ ഹൈക്കമാൻഡ്: വെള്ളാപ്പള്ളി


പറവൂർ: കേരളത്തിൽ ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കാനുള്ള കോൺഗ്രസ് ഹൈക്കമാൻഡായി മുസ്ലിം ലീഗ് മാറിയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം പറവൂർ യൂണിയൻ സംഘടിപ്പിച്ച ശ്രീനാരായണ ദർശനോത്സവത്തിന്റെ സമാപന സമ്മേളനവും എസ്.എൻ.വി സ്‌കൂൾ നവതി ആഘോഷങ്ങളുടെ സമാപനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലനില്പിനായാണ് വി.ഡി. സതീശൻ തന്നെ എതിർക്കുന്നത്. തനിക്കെതിരെ സംസാരിച്ചാലേ സതീശന് ലീഗിന്റെ പിന്തുണ ലഭിക്കൂ. ആഭ്യന്തര വിഷയങ്ങളിൽ ലീഗ് ഇടപെടുന്നതിൽ കോൺഗ്രസിൽ ഭിന്നതയുണ്ട്. പക്ഷേ തുറന്നുപറയാൻ ആർക്കും ധൈര്യമില്ല. ലീഗ് പറയുന്നത് കേരളത്തിലെ ഇടതും വലതും ഏറ്റുപറയുകയാണ്. സംഘടിത മതാധിപത്യത്തിന്റെ മുന്നിൽ ജനാധിപത്യം മുട്ടുമടക്കുന്ന കാഴ്ചയാണ്.


Source link

Back to top button