LATEST

ജി.സുധാകരൻ വീട്ടിൽ, ദലീമ ഓഫീസിൽ സന്ദീപ് വാചസ്പതി കൗണ്ടിംഗ് സെന്ററിൽ


ആലപ്പുഴ: കേരളം ഉറ്റുനോക്കുന്ന ഹോട്ട് സ്പോട്ടാണ് അമ്പലപ്പുഴ. പാർട്ടി ബന്ധം ഉപേക്ഷിച്ച് മുൻ മന്ത്രി ജി.സുധാകരൻ യു.ഡി.എഫ് പിന്തുണയോടെയാണ് ജനവിധി തേടിയത്. രാവിലെ മുതൽ വീട്ടിൽ ടെലിവിഷൻ സ്ക്രീനിലാവും അദ്ദേഹം ഫലം വീക്ഷിക്കുക. അമ്പലപ്പുഴ, ആലപ്പുഴ മണ്ഡലങ്ങളിലെ ഇടത് സ്ഥാനാർത്ഥികളായ എച്ച്.സലാമും, പി.പി.ചിത്തരഞ്ജനും സി.പി.എം ജില്ലാകമ്മിറ്റി ഓഫീസിലെത്തും. അരൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ വീട്ടിലും എൽ.ഡി.എഫ് സ്ഥാനാർത്ഥി ദലീമ ജോജോ രാവിലെ തുറവൂരിലെ സി.പി.എം അരൂർ ഏരിയ കമ്മിറ്റി ഓഫീസിലും തിരഞ്ഞെടുപ്പ് ഫലം വീക്ഷിക്കുംകായംകുളം യു.ഡി.എഫ് സ്ഥാനാർത്ഥി എം.ലിജു രാവിലെ തന്നെ പ്രവർത്തകർക്കൊപ്പം കൗണ്ടിംഗ് സ്റ്റേഷനിലെത്തും. കുട്ടനാട് യു.ഡി.എഫ് സ്ഥാനാർത്ഥി റെജി ചെറിയാൻ കേരള കോൺഗ്രസിന്റെ ഓഫീസിൽ പ്രവർത്തകർക്കൊപ്പം ടി.വി വാർത്തകൾ വീക്ഷിച്ചാണ് വിധി അറിയുക. എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് കെ.തോമസ് ചേന്നങ്കരിയിലെ വീട്ടിൽ കുടുംബാംഗങ്ങൾക്കും പ്രവർത്തകർക്കൊപ്പമാണ് ഫലം അറിയുക. ഹരിപ്പാട് ബി.ജെ.പി സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി കൗണ്ടിംഗ് സെന്ററിലും തുടർന്ന് ജില്ലാ ഓഫീസിലുമെത്തും. ഭരണം ലഭിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണനയിലുള്ള ഹരിപ്പാട് യു.ഡി.എഫ് സ്ഥാനാർ‌ത്ഥി രമേശ് ചെന്നിത്തയും ആലപ്പുഴ എം.പി കെ.സി.വേണുഗോപാലും തിരുവനന്തപുരത്ത് നിന്ന് ഉച്ചയോടെ മാത്രമേ ജില്ലയിലെത്തൂ.


Source link

Back to top button