test del 4 copy of del 3

ചിത്രാപൗർണമി ഉത്സവത്തിന് ഒരുങ്ങി മംഗളാദേവി ക്ഷേത്രം; ഇരുചക്ര വാഹനങ്ങൾക്കും ട്രാക്ടറുകൾക്കും നിരോധനം


കുമളി ∙ പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ കേരള- തമിഴ്നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാപൗർണമി ഉത്സവം മേയ് 1ന്. കുമളി പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ ഭക്തജനങ്ങളുടെ സൗകര്യത്തിനായി താൽക്കാലിക പന്തൽ നിർമിച്ചിട്ടുണ്ട്. ഇവിടെ നിന്നാണ് ട്രിപ് ജീപ്പുകളുടെ സർവീസ് ആരംഭിക്കുക. കുമളി ബസ് സ്റ്റാൻഡിൽനിന്ന് പോകുന്ന ട്രിപ്പ് ജീപ്പുകൾക്ക് രാവിലെ 5.30 മുതൽ ഉച്ചയ്ക്ക് 1.45 വരെ പ്രവേശനം അനുവദിക്കും. ഇരുചക്ര വാഹനങ്ങൾക്കും ട്രാക്ടറുകൾക്കും കർശന നിരോധനമുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ വാഹനങ്ങൾ പ്രവേശിക്കണം. ട്രിപ് ജീപ്പുകൾക്ക് പാസ് അനുവദിക്കുന്നതിനും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പരിശോധനയ്ക്കുമായി 29നും കുമളി ബസ് സ്റ്റാൻഡിൽ മോട്ടർ വാഹന വകുപ്പിന്റെ കൗണ്ടറുകൾ പ്രവർത്തിക്കും. ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 200 രൂപയാണ് ട്രിപ് ജീപ്പുകൾക്ക് വാടക നിശ്ചയിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 2.30ന് ശേഷം വനത്തിനുള്ളിലേക്ക് കടത്തിവിടില്ല. ദർശനം കഴിഞ്ഞ് വൈകിട്ട് 5ന് എല്ലാ ഭക്തരും വനമേഖലയിൽ നിന്ന് തിരിച്ചിറങ്ങണം.കർശന നിയന്ത്രണങ്ങൾ


Source link

Back to top button