test del 1
കോഹിനൂർ ഇന്ത്യയ്ക്ക് മടക്കി നൽകണം: മംദാനി

വാഷിംഗ്ടൺ: കോഹിനൂർ രത്നം ഇന്ത്യയ്ക്ക് തിരികെ നൽകുന്നതിനെ പിന്തുണച്ച് ന്യൂയോർക്ക് സിറ്റി മേയറും ഇന്ത്യൻ വംശജനുമായ സൊഹ്‌റാൻ മംദാനി. ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനോട് ഇക്കാര്യം ആവശ്യപ്പെടുമെന്നും മംദാനി പറഞ്ഞു. യു.എസ് സന്ദർശനത്തിനെത്തിയ ചാൾസുമായി ഇന്നലെ കൂടിക്കാഴ്ച നടത്തുന്നതിന് മുന്നേയായിരുന്നു മംദാനിയുടെ പ്രസ്താവന. അതേ സമയം, ഔദ്യോഗിക കൂടിക്കാഴ്ചയ്ക്കിടെ ചാൾസിനോട് മംദാനി കോഹിനൂർ വിഷയം ഉന്നയിച്ചോ എന്ന് വ്യക്തമല്ല.
കൊളോണിയൽ കാലഘട്ടത്തിൽ ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്ന് തട്ടിയെടുത്ത കോഹിനൂറിനെ 1849ൽ വിക്ടോറിയ രാജ്ഞിക്ക് സമ്മാനിക്കുകയായിരുന്നു. 105 കാരറ്റുള്ള കോഹിനൂർ എലിസബത്ത് രാജ്ഞിയുടെ അമ്മ എലിസബത്ത് ബൗവ്സ് – ലയോണിന്റെ (ക്വീൻ മദർ) കിരീടത്തിലാണ് ഇപ്പോഴുള്ളത്. പേർഷ്യൻ ഭാഷയിൽ ‘ പ്രകാശത്തിന്റെ പർവ്വതം ‘ എന്നാണ് കോഹിനൂറിന്റെ അർത്ഥം.
Source link


