test del 3
പിടിച്ചുപറി കേസിൽ മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കുന്നതിനിടെ ‘മുങ്ങിയ’ പ്രതിയെ ഇടപ്പള്ളി തോട്ടിൽ നിന്നു ‘പൊക്കി’

കൊച്ചി ∙ പിടിച്ചുപറി കേസിൽ മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കുന്നതിനിടെ ഞായറാഴ്ച പറവൂരിൽ നിന്നു പൊലീസുകാരെ ആക്രമിച്ചു കടന്നുകളഞ്ഞ പ്രതിയെ ഇടപ്പള്ളി തോട്ടിൽ നിന്നു പൊക്കി പൊലീസ്. റെയിൽവേ ട്രാക്കിനു സമീപത്തേക്കു യുവാക്കളെ വിളിച്ചു വരുത്തി മർദിച്ചു മൊബൈൽ ഫോണും മാലയും അപഹരിച്ച കേസിലെ പ്രതി പത്തനംതിട്ട പഴകുളം റസൽ മൻസിലിൽ റസലിനെയാണു(20) പൊലീസും നാട്ടുകാരും ചേർന്ന് അതിസാഹസികമായി പിടികൂടിയത്. കടന്നുകളഞ്ഞു മൂന്നാം ദിവസമാണു പ്രതി വലയിലായത്. ഇന്നലെ ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിലെത്തിയ റസലിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും പൊലീസിനെ ആക്രമിച്ചു വീണ്ടും കടന്നു. തുടർന്നു കുന്നുംപുറം പാലത്തിനു സമീപം ഇടപ്പള്ളി തോട്ടിൽ ആഫ്രിക്കൻ പോളകൾക്കിടയിൽ ഒളിച്ച പ്രതിയെ ഒന്നര മണിക്കൂർ തിരഞ്ഞാണു കണ്ടെത്തിയത്. അക്രമാസക്തനായ റസലിനെ ബലം പ്രയോഗിച്ചു കീഴടക്കുകയായിരുന്നു.ഇതോടെ കടവന്ത്ര, എളമക്കര, ചേരാനല്ലൂർ എന്നീ സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാരും സ്ട്രൈക്കർ ടീമും ഉൾപ്പെടെ വൻ സംഘം പ്രദേശത്തു തിരച്ചിൽ ആരംഭിച്ചു. വൈകിട്ട് മൂന്നരയോടെ വട്ടേക്കുന്നം ഭാഗത്തെ കാടുപിടിച്ച ഒഴിഞ്ഞ പറമ്പിൽ പ്രതിയുണ്ടെന്നു കണ്ടെത്തി. നാട്ടുകാരും പൊലീസും പറമ്പു വളഞ്ഞതോടെ പ്രതി ആഫ്രിക്കൻ പോള നിറഞ്ഞ ഇടപ്പള്ളി തോട്ടിലേക്കു ചാടി. കടവന്ത്രയിലെ സിപിഒ ഷിബു, എറണാകുളം നോർത്തിലെ സിപിഒ റിനു, എആർ ക്യാംപിൽ നിന്നുള്ള ഷൈൻ രാജ് എന്നിവർ വെള്ളത്തിലിറങ്ങി തിരച്ചിൽ ആരംഭിച്ചു. ശ്വാസമെടുക്കാൻ മുഖം മാത്രം വെള്ളത്തിനു മുകളിൽ കൊണ്ടുവന്നു പോളയ്ക്കിടയിൽ പതിയിരുന്ന പ്രതിയെ ഒന്നര മണിക്കൂർ തിരഞ്ഞു കണ്ടെത്തി. വീണ്ടും അക്രമാസക്തനായെങ്കിലും പ്രതിയെ കരയിലേക്കു വലിച്ചു കയറ്റി കീഴടക്കി. പിടിയിലാകുമ്പോഴും പ്രതിയുടെ കയ്യിൽ വിലങ്ങുണ്ടായിരുന്നു. വെള്ളത്തിൽ തിരച്ചിൽ നടത്താനായി ഏലൂർ ഫയർഫോഴ്സിന്റെ സഹായം പൊലീസ് തേടിയെങ്കിലും ഇവർ എത്തും മുൻപു തന്നെ പ്രതിയെ കണ്ടെത്തിയിരുന്നു. മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Source link


