test del 5 copy of del 3
ലക്ഷദ്വീപ് സന്ദർശനത്തിന് ഇളവ്; പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഒഴിവാക്കി

കോഴിക്കോട് ∙ ലക്ഷദ്വീപ് സന്ദർശനത്തിനുള്ള നിബന്ധനകളിൽ വൻ ഇളവുകൾ പ്രഖ്യാപിച്ച് ദ്വീപ് ഭരണകൂടം. ദ്വീപ് സന്ദർശിക്കാൻ ഇനി മുതൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും (പിസിസി) പ്രാദേശിക സ്പോൺസറും ആവശ്യമില്ല എന്നതാണ് പ്രധാന മാറ്റം. ദ്വീപുകൾ തമ്മിലുള്ള സഞ്ചാരം മെച്ചപ്പെടുത്തുന്നതിനായി സീപ്ലെയ്ൻ സർവീസിനും അനുമതിയായി. രാജ്യത്ത് തന്നെ വിപുലമായ റൂട്ടുള്ള ആദ്യത്തെ സീപ്ലെയിൻ സർവീസിനാണ് ലക്ഷദ്വീപിൽ തുടക്കമിടുന്നത്.∙ കൊച്ചിയിൽനിന്ന് അഞ്ചു ദ്വീപിലേക്കും സീപ്ലെയിൻകൊച്ചിയിൽനിന്ന് വിവിധ ദ്വീപുകളിലേക്ക് 19 സീറ്റർ വിമാനങ്ങളാകും ലക്ഷദ്വീപിൽ കമ്പനി രംഗത്തിറക്കുകയെന്നാണ് സൂചന. ലക്ഷദ്വീപിൽ നിന്നുള്ള ലാൻഡിയാഗോ കമ്പനിയാണ് സീപ്ലെയിൻ സർവീസിനുളള ടിക്കറ്റിങ് എജൻസി. ലക്ഷദ്വീപ് സമൂഹത്തിലെ അഗത്തി, കവരത്തി, കൽപ്പേനി, കിൽത്താൻ, കടമത്ത് എന്നീ അഞ്ച് ദ്വീപുകളുമായും ഇന്ത്യൻ തീരപ്രദേശവുമായും ബന്ധിപ്പിച്ച് സർവീസിനുള്ള അനുമതിയാണ് സ്കൈഹോപ് ഏവിയേഷന് കഴിഞ്ഞ ദിവസം ലഭിച്ചത്. സ്പൈസ്ജെറ്റിന്റെ പ്രമോട്ടറായിരുന്ന അജയ് സിങ്ങിന്റെ മകൾ അവനീ സിങ്ങാണ് സ്കൈഹോപ് ഏവിയേഷൻ സ്ഥാപകയും സിഇഒയും. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ഗോവ, ഗുജറാത്തിലെ തീരപ്രദേശം, കേരളത്തിലെ കായലുകൾ എന്നിവിടങ്ങളിൽ സീപ്ലെയിൻ സർവീസ് തുടങ്ങി വരുംവർഷങ്ങളിൽ സർവീസുകൾ വിപുലപ്പെടുത്താനാണ് സ്കൈഹോപ് ഏവിയേഷൻ പദ്ധതിയിടുന്നത്.
Source link


