LATEST
30,000 എയ്ഡഡ് അദ്ധ്യാപകർക്ക് സംരക്ഷണം; 242പേർ തിരിച്ചെത്തും2021–22വരെ അംഗീകാരം ലഭിച്ചവർക്ക് പ്രയോജനം

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്‌ഡഡ് സ്കൂൾ അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും സംരക്ഷണ ആനുകൂല്യം ലഭ്യമാക്കുന്നതിനുള്ള വിശദമായ മാർഗനിർദേശങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു. ഏകദേശം 30,000 അദ്ധ്യാപകർക്ക് പ്രയോജനം ലഭിക്കും. കുട്ടികളുടെ കുറവ് മൂലം ജോലി നഷ്ടപ്പെട്ട് പുറത്തുപോയ 242 അദ്ധ്യാപകർക്ക് ജോലിയിൽ പ്രവേശിക്കാനും സാധിക്കും.2015–16 മുതൽ 2021–22 അക്കാഡമിക് വർഷം വരെ നിയമനാംഗീകാരം ലഭിച്ച അദ്ധ്യാപക -അനദ്ധ്യാപകർക്ക് സംരക്ഷണ ആനുകൂല്യം നൽകുന്നതിനുള്ള നിർദേശങ്ങളാണ് പുറത്തിറക്കിയത്.
Source link


