test del 4 copy of del 3

ഭീഷണികളുണ്ടാകും, ‘മുദ്ര’ ശ്രദ്ധിക്കണം; ആഭ്യന്തര മന്ത്രാലയത്തിന് വാട്സാപ് സമർപ്പിച്ച റിപ്പോർട്ടിൽനിന്ന്


ന്യൂഡൽഹി ∙ തട്ടിപ്പു നടത്താൻ സാധ്യതയുള്ള അക്കൗണ്ടുകളുടെ പ്രൊഫൈൽ ചിത്രത്തിൽ മിക്കവാറും സർക്കാർ മുദ്രകളോ പൊലീസിന്റെയും മറ്റും മെഡലുകളോ അധികാരമുദ്രകളോ ആയിരിക്കും. പേര് അന്വേഷണ ഏജൻസികളുടെയോ മറ്റോ ആയിരിക്കും. 24 മണിക്കൂർ എമർജൻസി അതോറിറ്റി എന്നായിരിക്കും വാട്സാപ്പിലെ എബൗട്ട് സെക്‌ഷനിലുണ്ടാകുക. വാട്സാപ്പിൽ ബന്ധപ്പെടുന്നതിനു മുൻപ് ആദ്യം ടെക്സ്റ്റ് സന്ദേശവുമായി ബന്ധപ്പെടും. പിന്നീട് ഫോൺ കോൾ വഴി സമ്മർദം ചെലുത്തും. നിയന്ത്രണ സ്വഭാവത്തോടെയുള്ള ഭാഷയാണ് അടുത്തത്. ‘ഡു നോട്ട് എൻഡ് ദ് കോൾ’ ‘സ്റ്റേ കണക്ടഡ് അൺടിൽ ക്ലിയറൻസ് ഈസ് ഗ്രാന്റഡ്’ തുടങ്ങിയ നിർദേശം പൊതുരീതിയാണ്. ഉടൻ അറസ്റ്റുണ്ടാകും, കേസെടുക്കും തുടങ്ങിയ ഭീഷണികളെയും കരുതിയിരിക്കണം.  പൊതുവേ ഇത്തരം തട്ടിപ്പുകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് തെക്കുകിഴക്കൻ ഏഷ്യയിലാണ്; പ്രധാനമായും കംബോഡിയയിൽ. ഡൽഹി പൊലീസ്, സിബിഐ, മുംബൈ ഹെഡ് ക്വാർട്ടേഴ്സ്, എടിഎസ് ഡിപ്പാർട്‌മെന്റ് എന്നിങ്ങനെ ഔദ്യോഗികമെന്നു തോന്നിപ്പിക്കുന്ന പേരുകളിലാകും അക്കൗണ്ടുകൾ. പുതുതായി തുടങ്ങിയ വാട്സാപ് അക്കൗണ്ടുകളിൽനിന്നാണ് പൊതുവേ തട്ടിപ്പ്.


Source link

Back to top button