test del 4 copy of del 3
ഊട്ടിയിലെ സീസൺ തിരക്ക്; മേയ് ഒന്നു മുതൽ ഗതാഗത നിയന്ത്രണം

ഊട്ടി ∙ ഊട്ടിയിൽ സീസൺ തിരക്കിനോടനുബന്ധിച്ചുള്ള ഗതാഗതനിയന്ത്രണം മേയ് 1ന് നിലവിൽ വരും. മേയ് മാസത്തിൽ നടക്കുന്ന പുഷ്പമേള അടക്കമുള്ളവ കാണാൻ ഊട്ടിയിൽ ലക്ഷക്കണക്കിനു സന്ദർശകർ എത്തുന്നതു പതിവാണ്. ആ സമയത്തുണ്ടാകുന്ന വൻ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഗതാഗതനിയന്ത്രണം. മേയ് 1 മുതൽ ഊട്ടിയിലെത്തുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾ ബർളിയാർ, കൂനൂർ വഴിയും തിരികെ മേട്ടുപ്പാളയത്തേക്ക് കോത്തഗിരി വഴിയും തിരിച്ചുവിടും. കല്ലട്ടി വഴി വാഹനങ്ങൾക്ക് ഇന്നു മുതൽ നിയന്ത്രണം മുതുമലയിൽ നിന്നു മസിനഗുഡി വഴി ഊട്ടിക്കുള്ള വാഹനങ്ങൾക്കു നിയന്ത്രണം വരുന്നു. കല്ലട്ടി ചുരം കയറി ഊട്ടിയിൽ എത്താവുന്ന റോഡാണിത്. കല്ലട്ടി ചുരത്തിനു മുൻപ് സീഗൂർ പാലത്തിനു സമീപം ചെക് പോസ്റ്റ് സ്ഥാപിച്ച് വാഹനങ്ങൾ നിയന്ത്രിക്കാനാണ് ഉദ്ദേശ്യം. കല്ലട്ടി ചുരം റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് പദ്ധതി. മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് നിയന്ത്രണങ്ങൾ വരുന്നത്. ഇതോടെ കർണാടകയിൽ നിന്നും കേരളത്തിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് ഗൂഡല്ലൂർ വഴി മാത്രമേ ഊട്ടിയിലെത്താനാകൂ.
Source link


