test del 3

വലിയ ശബ്ദത്തോടെ ആലിപ്പഴം വീണു; വീടുകള്‍ക്കും കെട്ടിടത്തിനും ചെറിയ നാശം


കടയ്ക്കൽ ∙ വേനൽ മഴയിലും ഇടി മിന്നലിനും ആലിപ്പഴം (മഞ്ഞുകട്ടകൾ) വീണു. മണ്ണൂർ തുടയന്നൂർ പുത്താറ്റ്, വയലാ, കാട്ടാമ്പള്ളി മേഖലകളിലാണ് വലിയ ശബ്ദത്തോടെ വൈകിട്ട് ആലിപ്പഴം വീണത്. വീടുകളിൽ മേൽക്കൂരയിൽ ഓടുകൾക്കും മറ്റും ചെറിയ നാശം ഉണ്ടായി. കുട്ടികൾ ഉൾപ്പെടെ ആലിപ്പഴം പെറുക്കാൻ പുറത്തിറങ്ങി. മണ്ണൂർ കാർഷിക സഹകരണ സംഘം കെട്ടിടത്തിനും ചെറിയ കേടുപാടുണ്ടായി. അരമണിക്കൂർ സമയം പെയ്ത മഴയ്ക്കിടയിൽ കാറ്റും വീശി. കാറ്റിലും ചെറിയ നാശം ഉണ്ടായി.പെയ്തിറങ്ങി, ആശ്വാസ മഴ  കൊല്ലം ∙ ചുട്ടുപൊള്ളിയ കാത്തിരിപ്പിനൊടുവിൽ ജില്ലയിൽ ആശ്വാസമഴ. ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് ജില്ലയിലെ കിഴക്കൻ മേഖലയടയ്ക്കമുള്ള വിവിധ മേഖലകളിൽ മഴ ലഭിച്ചത്. പത്തനാപുരം, പുനലൂർ, കൊട്ടാരക്കര, കുളത്തൂപ്പുഴ, പുത്തൂർ, എഴുകോൺ, കുണ്ടറ, പരവൂർ തുടങ്ങി ജില്ലയിലെ വിവിധ മേഖലകളിൽ ഏറിയും കുറഞ്ഞും മഴ ലഭിച്ചു. ഇന്നലെ രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷം പല ഇടങ്ങളിലുമുണ്ടായിരുന്നു. പുനലൂർ  പുനലൂർ ∙ തുടർച്ചയായി രണ്ടാം ദിവസവും പുനലൂരിൽ കനത്ത മഴ ലഭിച്ചു. ഇന്നലെയും ഒരുമണിക്കൂറോളം കനത്തമഴയാണ് മേഖലയിൽ പെയ്തത്. കഴിഞ്ഞ രണ്ട് ആഴ്ചയായി വേനൽച്ചൂടു മൂലം ഏറെ ദുരിതമനുഭവിച്ചവർക്ക് മഴ ആശ്വാസമായി. കഴിഞ്ഞദിവസം സാമാന്യം ഭേദപ്പെട്ട മഴ പെയ്തതിലൂടെ ഇന്നലെ പകൽച്ചൂടും കുറവായിരുന്നു. എന്നാൽ ശുദ്ധജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലെ കിണറുകളിൽ ആവശ്യത്തിന് വെള്ളം ലഭിച്ചു തുടങ്ങണമെങ്കിൽ ശക്തമായ മഴ ലഭിക്കേണ്ടതുണ്ട്.


Source link

Back to top button