test del 4 copy of del 3

ഗെയിമിങിൽ നിന്ന് യഥാർഥ തോക്കിലേക്ക്: ട്രംപിനെ വധിക്കാൻ ശ്രമിച്ച കോൾ അലന്റെ സോഷ്യൽ മീഡിയയിലെ മാറ്റം ഇങ്ങനെ


വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരുടെ അസോസിയേഷന്റെ വാർഷിക അത്താഴ വിരുന്നിൽ ട്രംപ് പങ്കെടുക്കുമ്പോഴാണ് വെടിവയ്പ്പുണ്ടായ സംഭവത്തിൽ പിടിയിലായ കോൾ തോമസ് അലന്റെ ഓൺലൈൻ ജീവിതം അന്വേഷണ ഉദ്യോഗസ്ഥരെ അമ്പരപ്പിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് വെറും ഗെയിമിങ് വിഡിയോകൾ മാത്രം പങ്കുവെച്ചിരുന്ന ഒരു യുവാവ്, ചുരുങ്ങിയ കാലയളവിനുള്ളിൽ എങ്ങനെ അക്രമാസക്തമായ രാഷ്ട്രീയ നിലപാടുകളിലേക്ക് മാറിയെന്നാണ് അധികൃതർ പരിശോധിക്കുന്നത്.അലന്റെ ആർക്കൈവ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളുടെ അടിസ്ഥാനത്തിലുള്ള വിവരശേഖരണത്തിലാണ് ഇത് പുറത്ത് വന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ‌ റിപ്പോർട്ട് ചെയ്യുന്നു.എന്നാൽ പിന്നീട് ഇയാളുടെ പോസ്റ്റുകളുടെ സ്വഭാവ മാറി. ട്രംപിനെ ഹിറ്റ്‌ലറുമായി ഉപമിക്കുന്ന പോസ്റ്റുകൾ ഇയാൾ റീഷെയർ ചെയ്തിരുന്നു. കൂടാതെ, അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലങ്ങളെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള കടുത്ത രാഷ്ട്രീയ സന്ദേശങ്ങളും ഇയാളുടെ അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി.


Source link

Back to top button