LATEST

നല്ലഭൂരിപക്ഷത്തിൽ ജയിക്കും: സി.പി.ജോൺ


തിരുവനന്തപുരം: സി.എം.പി തിരുവനന്തപുരത്ത് ആദ്യമായല്ല മത്സരിക്കുന്നതെന്നും ഇത് പാർട്ടിക്ക് പരിചിതമായ നഗരമാണെന്നും സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.ജോൺ. തിരുവനന്തപുരം മണ്ഡലത്തിൽ സി.എം.പി മത്സരിക്കുന്നതിൽ യു.ഡി.എഫിൽ ഭിന്നതയുണ്ടോയെന്ന ചോദ്യത്തിനു മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.എം.വി.രാഘവൻ തലസ്ഥാന ജില്ലയിലെ മണ്ഡലങ്ങളിൽ മത്സരിച്ചിട്ടുണ്ട്. സി.എം.പിക്ക് മേയറുണ്ടായിരുന്ന നഗരസഭയാണിത്. ഇത്തവണ തിരുവനന്തപുരം മണ്ഡലത്തിൽ നല്ല ഭൂരിപക്ഷത്തിൽ വിജയിക്കും. സി.എം.പിയും മുസ്ലിംലീഗും പല പാർട്ടികളല്ല. യു.ഡി.എഫിൽ ഒരുമിച്ച് പ്രവർത്തിക്കുന്ന പാർട്ടികളാണെന്നും സി.പി.ജോൺ പറഞ്ഞു.


Source link

Back to top button