test del 2

പാർക്കിൽ യുവതിയെയും കുഞ്ഞിനെയും ആക്രമിച്ചു; ഇന്ത്യൻ പൗരൻ അറസ്റ്റിൽ, സ്ഥിരം കുറ്റവാളിയെന്ന് ICE


ടെക്‌സസ്: സാൻ അന്റോണിയോയിൽ ഗബ്രിയേല പെരസ് എന്ന യുവതിയെയും അവരുടെ മൂന്ന് വയസ്സുകാരിയായ മകളെയും അതിക്രൂരമായി ആക്രമിച്ച കേസിൽ അഥർവ വ്യാസ് (24) എന്ന ഇന്ത്യൻ പൗരൻ ടെക്‌സസിൽ അറസ്റ്റിലായി. ഏപ്രിൽ 18-നാണ് സാൻ അന്റോണിയോ പാർക്കിൽവെച്ച് യുവതിയും കുഞ്ഞും ആക്രമണത്തിനിരയായത്. അറസ്റ്റിന് പിന്നാലെ പ്രതിയെ തങ്ങൾക്ക് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ഐസിഇ (Immigration and Customs Enforcement) രംഗത്തെത്തിയിട്ടുണ്ട്.നേരത്തെയും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള അഥർവയുംട വിസ 2025-ൽ റദ്ദാക്കിയിരുന്നതായും ഇയാൾ നിയമവിരുദ്ധമായാണ് യുഎസിൽ താമസിച്ചിരുന്നതെന്നും ഐസിഇ വ്യക്തമാക്കി. സംഭവദിവസം വൈകുന്നേരം മൂന്നുമണിയോടെയാണ് ഗബ്രിയേലയ്ക്കും മകൾക്കും നേരെ വ്യാസിന്റെ ആക്രമണമുണ്ടായത്. കുഞ്ഞിനെയും കൈയിലെടുത്ത് പാർക്കിൽ നടക്കുകയായിരുന്ന ഗബ്രിയേലയെ അഥർവ പിന്നിൽനിന്നു മുടിയിൽപിടിച്ച് വലിക്കുകയായിരുന്നു.അപ്രതീക്ഷിതമായ ആക്രമണത്തിൽ അമ്മയും കുഞ്ഞും താഴെവീണു. നിലത്തുവീണ കുഞ്ഞിനെ പ്രതി കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. മൂന്നു വയസുകാരിക്ക് ഗുരുതരമായ പരിക്കുകൾ ഏൽക്കുകയും രണ്ട് പല്ലുകൾ നഷ്ടപ്പെടുകയും ചെയ്തു. കുട്ടിയുടെ ദേഹത്ത് കടിയേറ്റ പാടുകളുമുണ്ട്. പോലീസ് എത്തുമ്പോഴേക്കും സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരാൾ അഥർവിനെ പിടിച്ചുകെട്ടിയിരുന്നതായി ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) പറയുന്നു.2023 ഓഗസ്റ്റിൽ സ്റ്റുഡന്റ് വിസയിൽ അമേരിക്കയിലെത്തിയ അഥർവ, മൂന്നുമാസത്തിനുള്ളിൽ തന്നെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് കാമ്പസിൽവെച്ച് നടത്തിയ മാരകമായ ആക്രമണത്തിന് അറസ്റ്റിലായി. പിന്നാലെ, അഭയാർത്ഥി നിയമങ്ങൾ ലംഘിക്കപ്പെട്ടു എന്ന് കാണിച്ച് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് പോലീസ് ഐസിഇയെ ബന്ധപ്പെട്ടു. ‘എന്നിട്ടും, ബൈഡൻ ഭരണകൂടം ഈ കുറ്റം വിസ റദ്ദാക്കാൻ തക്കവിധം ‘ക്രൂരമല്ല’ എന്ന് വിലയിരുത്തുകയും അഥർവയെ നടപടികളൊന്നും എടുക്കാതെ വിടുകയും ചെയ്തു.’ ഡിഎച്ച്എസ് ഉദ്യോഗസ്ഥർ പറയുന്നു. 


Source link

Back to top button