test del 5 copy of del 3
‘ദുരൂഹ പ്രവർത്തനം’: ബംഗാളിലും സ്ട്രോങ് റൂം വിവാദം; ടോർച്ച് വെളിച്ചത്തെ തെറ്റിദ്ധരിച്ചെന്ന് കമ്മിഷൻ

കൊൽക്കത്ത ∙ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ‘ദുരൂഹ പ്രവർത്തനങ്ങൾ’ നടക്കുന്നെന്ന തൃണമൂൽ കോൺഗ്രസിന്റെ ആരോപണത്തിനു പിന്നാലെ ബംഗാളിലും വിവാദം കത്തുന്നു. ആരോപണവുമായി മുഖ്യമന്ത്രി മമത ബാനർജി അടക്കം രംഗത്തെത്തുകയും വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന ഒരു കേന്ദ്രം സന്ദർശിക്കുകയും ചെയ്തതിനു പിന്നാലെ പല വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കു സമീപവും ബിജെപി – തൃണമൂൽ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. തുടർന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് പൊലീസ് കാവൽ ശക്തമാക്കി. സംഘർഷമുണ്ടായ ഏഴു കേന്ദ്രങ്ങളുടെ പരിസരത്ത് ആളുകൾ കൂട്ടംകൂടുന്നതു നിരോധിച്ചിട്ടുണ്ട്. തൃണമൂലിന്റെ ആരോപണങ്ങൾ തെറ്റിദ്ധാരണ മൂലമാണെന്ന് ബംഗാളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ മനോജ് കുമാർ അഗർവാൾ പറഞ്ഞു.ശെഖാവത്ത് മെമ്മോറിയൽ വോട്ടെണ്ണൽ കേന്ദ്രത്തിലെ സ്ട്രോങ് റൂമിന് സമീപം മുഖ്യമന്ത്രി മമത ബാനർജി നേരിട്ടെത്തിയത് സംഘർഷം കനക്കാൻ കാരണമായി. തുടർന്നാണ് പൊലീസ് സുരക്ഷ ശക്തമാക്കിയത്. സഹീദ് ഖുദിരാം ബോസ് റോഡ്, ജഡ്ജസ് കോടതി റോഡ്, ജാദവ്പുർ, ഡയമണ്ട് ഹാർബർ റോഡ്, ലോർഡ് സിൻഹ ഹാൾ, നരേഷ് മിത്ര സരണി, പ്രമഥേഷ് ബറുവ സരണി എന്നിവിടങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലാണ് നിരോധനാജ്ഞ.
Source link


