LIFESTYLE

കപ്പയോ ചക്കയോ ചേമ്പോ എന്തുമാകട്ടെ,​ അതിവിടെ കേക്കും ഹലുവയും ജാമും അച്ചാറുമാകും


കൊച്ചി: ‘ഇൻ ആൻഡ് എറൗണ്ട് പുല്ലോലി” എന്നതാണ് മരിയ എബ്രഹാമിന്റെ സംരംഭത്തിന്റെ പേര്. സ്വന്തം ഗ്രാമത്തിലെ വിളകൾ കൊണ്ട് മൂല്യവർദ്ധിത ഉത്പന്നങ്ങൾ. കപ്പയോ ചക്കയോ ചേമ്പോ ഇലുമ്പൻ പുളിയോ എന്തുമാകാം. അത് കേക്കും ഹലുവയും ജാമും അച്ചാറുമാകും. കറുമുറെ കടിക്കുന്ന ചിപ്സുമാകും.സ്വന്തം തോട്ടത്തിലെ നാടൻ വിളകളിൽ ഒരു ഭാഗം നശിച്ചുപോകുന്നതു കണ്ടാണ് കാഞ്ഞിരപ്പള്ളി കൊല്ലംകുളത്തിൽ മരിയ(67) ഈ സംരംഭം തുടങ്ങിയത്. പാരമ്പര്യമായി കിട്ടിയ പാചകനൈപുണ്യം അനുഗ്രഹമായി. തൊടിയിലെ വിഭവങ്ങൾ തീർന്നാൽ അയൽപക്കങ്ങളിൽ നിന്ന് വാങ്ങും. അങ്ങനെയാണ് ‘പുല്ലോലിയും ചുറ്റുവട്ട”വും ജനപ്രിയ ബ്രാൻഡായത്.


Source link

Back to top button