CINEMA

മണിരത്നം – വിജയ് സേതുപതി ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ


വിജയ് സേതുപതി, സായ്‌ പല്ലവി എന്നിവർ നായകനും നായികയുമായി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അനൗൺസ്‌‌മെന്റ് പോസ്റ്റർ പുറത്തിറങ്ങി. എ.ആർ. റഹ്‌മാൻ ആണ് സംഗീതം. ചെക്ക ചിവന്ത വാനത്തിനു ശേഷം മണിരത്നം ക്യാമ്പിൽ വിജയ് സേതുപതി എത്തുകയാണ്. ലൈക പ്രൊഡക്‌ഷൻസും മദ്രാസ് ടാക്കീസും ചേർന്നാണ് നിർമ്മാണം. ചിത്രീകരണം വൈകാതെ ആരംഭിക്കും എന്നാണ് വിവരം. തഗ്‌ലൈഫിനു ശേഷം മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതിയും സായ് പല്ലവിയുമാണ് നായകനും നായികയും എന്ന് 2025 ഡിസംബർ 12ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. 33 വർഷത്തിനുശേഷം കമൽഹാസനും മണിരത്നവും ഒരുമിച്ച ചിത്രം കൂടിയാണ് തഗ് ലൈഫ്.


Source link

Back to top button