test del 3
രാഹുൽ ഗാന്ധിയുടെ വസതിയിലേക്ക് മഹിളാ മോർച്ച മാർച്ച്; കോലം കത്തിച്ചു

ന്യൂഡൽഹി∙ വനിതാ സംവരണ ബിൽ ലോക്സഭയിൽ പരാജയപ്പെട്ടതിനു പിന്നാലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വസതിയിലേക്ക് മാർച്ച് നടത്തി മഹിളാ മോർച്ച. ബിജെപി എംപിമാരായ ഹേമ മാലിനി, ബാൻസുരി സ്വരാജ്, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, വീരേന്ദ്ര സച്ച്ദേവ. മനോജ് തിവാരി എന്നിവരടക്കം ഒട്ടേറെപ്പേർ മാർച്ചിൽ പങ്കെടുത്തു. രാഹുലും കൂട്ടരും സ്ത്രീകളെ ചതിച്ചു, സ്ത്രീകളുടെ അവകാശങ്ങൾ ഇല്ലാതാക്കി തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം. രാഹുലും പ്രതിപക്ഷ നേതാക്കളും ‘വഞ്ചകർ’ എന്നുള്ള പോസ്റ്ററുകളും ബിജെപി ഡൽഹി യൂണിറ്റ് പുറത്തിറക്കി.അതേസമയം, പ്രതിഷേധ സമയത്ത് രാഹുൽ ഗാന്ധി വസതിയിൽ ഇല്ലായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തമിഴ്നാട്ടിലാണ് രാഹുൽ.
Source link


