NATIIONAL

ധോണിക്കു പോലുമില്ലാത്ത നേട്ടം, സെഞ്ചറിയിൽ രോഹിത് ശർമയ്ക്കൊപ്പമെത്തി സഞ്ജു സാംസൺ; ചെന്നൈയുടെ തലവര മാറ്റിയ ബാറ്റിങ്


മുംബൈ∙ ചെന്നൈ സൂപ്പർ കിങ്സിലെ ഏഴാം മത്സരത്തിൽ തന്നെ, മഞ്ഞജഴ്സിയിലെ സെഞ്ചറികളുടെ എണ്ണം രണ്ടാക്കി ഉയർത്തി സഞ്ജു സാംസൺ. 54 പന്തുകളിൽ 101 റൺസ് നേടിയാണ് മുംബൈ ഇന്ത്യന്‍സിനെതിരെ മലയാളി താരം പുറത്താകാതെ നിന്നത്. ഓപ്പണറായി ഇറങ്ങിയ സഞ്ജു ആറു സിക്സുകളും പത്തു ഫോറുകളുമാണു ബൗണ്ടറി കടത്തിയത്. വിക്കറ്റ് കീപ്പറുടെ റോളിലും തകർത്തുകളിച്ച സഞ്ജു രണ്ടു ക്യാച്ചുകളും സ്വന്തമാക്കി കളിയിലെ താരമായി. നിര്‍ണായക മത്സരത്തിൽ 103 റൺസിന്റെ വമ്പൻ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്.റൺ അടിസ്ഥാനത്തിൽ ചെന്നൈയുടെ ഏറ്റവും ഉയർന്ന ഐപിഎൽ വിജയമാണിത് (103 റൺസ്). 2015ൽ പഞ്ചാബ് കിങ്സിനെതിരെ നേടിയ 97 റൺസ് ജയമാണ് പഴങ്കഥയായത്. റൺ അടിസ്ഥാനത്തിൽ മുംബൈയുടെ ഏറ്റവും വലിയ തോൽവിയും ഇതുതന്നെ. ട്വന്റി20 കരിയറിൽ ഏറ്റവും കൂടുതൽ സെഞ്ചറി നേടുന്ന ഇന്ത്യൻ ബാറ്റർമാരിൽ രണ്ടാമനായി സഞ്ജു സാംസൺ. 8 ട്വന്റി20 സെഞ്ചറികളാണ് സഞ്ജുവിന്റെ പേരിലുള്ളത്. 9 വീതം സെഞ്ചറികളുള്ള വിരാട് കോലിയും അഭിഷേക് ശർമയുമാണ് ഒന്നാമത്. 8 സെഞ്ചറിയുമായി രോഹിത് ശർമയും സഞ്ജുവിനൊപ്പം രണ്ടാമതുണ്ട്.


Source link

Back to top button