പാമ്പുകളെ പോലെ ഇവയെ തുരത്താൻ വനം വകുപ്പിന് കഴിയില്ല, സ്ഥിതി ഗുരുതരം

കല്ലറ: കടുത്ത വേനൽച്ചൂടിൽ നാട്ടിൻപുറങ്ങളിൽ കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യമൃഗ ശല്യത്തിന് പുറമെ, ഭീഷണിയായി തേനീച്ചകളും കടന്നലുകളും. കൂറ്റൻ മരങ്ങളിലും കെട്ടിടങ്ങൾക്ക് മുകളിലും കൂടുക്കൂട്ടിയിരിക്കുന്ന തേനീച്ചകളെയും, കടന്നലുകളെയും പിടിക്കാൻ പരിശീലനം നേടിയവരില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. പാമ്പുകളെ പിടികൂടുന്നത് പോലെ കടന്നലുകളെ തുരത്താൻ വനംവകുപ്പിന് റെസ്ക്യൂ ടീമില്ല.
മുൻവർഷങ്ങളിലും തേനീച്ചയുടെയും, കടന്നലുകളുടെയും ആക്രമണത്തിൽ പരിക്കേൽക്കുന്ന സംഭവം ഉണ്ടാവാറുണ്ടെങ്കിലും ഇത്തവണ സ്ഥിതി ഗുരുതരമാണ്. തൊഴിലുപ്പ് സ്ഥലങ്ങളിൽ ഉൾപ്പെടെ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നിരവധി പേർക്കാണ് കടന്നൽ കുത്തേറ്റ്.ഒരു മാസം മുൻപ് കടന്നൽ കുത്തേറ്റ് വളർത്തു നായ ചത്തിരുന്നു. വലിയ കെട്ടിടങ്ങളിലും മരങ്ങളിലും പാലങ്ങളുടെ അടിയിലുമായി ഇവ കൂട്ടമായി കൂടുകൂട്ടിയിരിക്കുകയാണ്. മലയോര മേഖലയിൽ ശല്യം രൂക്ഷമാണെന്നാണ് വിവരം. ശ്രദ്ധ തിരിച്ച് ഇരകളെ രക്ഷപ്പെടുത്താൻ ബുദ്ധിമുട്ട്, ഉള്ളത്തിൽ മുങ്ങിക്കിടക്കുക മാത്രം ഏക പോംവഴി. നൂറുകണക്കിന് കടന്നലുകളുടെ ഒരേ സമയത്തുള്ള ആക്രമണം, ശാന്തരായി കഴിയുന്ന ഇവയെ പലപ്പോഴും പരുന്ത്, കാക്കകൾ തുടങ്ങിയവ ശല്യം ചെയ്യുമ്പോഴാണ് ആക്രമണകാരികളാകുന്നത്. ദേഷ്യം മുഴുവൻ സമീപത്ത് കാണുന്ന മനുഷ്യരോടും മൃഗങ്ങളോടുമാണ് തീർക്കുക.
Source link


