test del 3

പത്തനംതിട്ട കുമ്പഴ പാലത്തിൽ വച്ച് ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചു രണ്ടുപേർ മരിച്ചു


പത്തനംതിട്ട ∙ കുമ്പഴ പാലത്തിൽ വച്ച് ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു മരണം. വടശേരിക്കര സ്വദേശികളായ ഫിലിപ്പ് (സണ്ണി– 64), ജിൻസി ജോർജ് എന്നിവരാണ് മരിച്ചത്. വടശേരിക്കര ചമ്പോൺ സ്വദേശികളാണ്. ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങും വഴിയാണ് അപകടമുണ്ടായത്. ജിൻസി ജോർജ് അപകട സ്ഥലത്തുവച്ചും ഫിലിപ്പ് ആശുപത്രിയിൽ എത്തിച്ച ശേഷവുമാണ് മരിച്ചത്. മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


Source link

Back to top button