test del 5 copy of del 3
നികുതി വെട്ടിച്ചുള്ള വാഹനക്കടത്ത് തടയും; ഇന്തോ-ഭൂട്ടാൻ സംയുക്ത കസ്റ്റംസ് ഗ്രൂപ്പ് യോഗം കൊച്ചിയിൽ

കൊച്ചി ∙ ഭൂട്ടാൻ വാഹന കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇന്തോ-ഭൂട്ടാൻ സംയുക്ത കസ്റ്റംസ് ഗ്രൂപ്പ് യോഗം ചേരാൻ തീരുമാനം. നികുതി വെട്ടിച്ചുള്ള വാഹനക്കടത്ത് തടയാനുള്ള നടപടികൾ ചർച്ച ചെയ്യാനാണ് യോഗം. കേസിൽ അറസ്റ്റിലായ അസമിലെ ജില്ല ട്രാൻസ്പോർട്ട് ഓഫിസർ ദീപക് പഠോവരിയുടെ ജാമ്യാപേക്ഷ എറണാകുളം അഡീഷനൽ സെഷൻസ് കോടതി തള്ളികേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത അസമിലെ ബോങ്യാഗോവോണിലെ ജില്ല ട്രാൻസ്പോർട്ട് ഓഫിസർ ദീപക് പഠോവരിയുടെ ജാമ്യാപേക്ഷ എറണാകുളം അഡി. സെഷൻസ് കോടതി തള്ളി. നേരത്തെ അസമിലെ കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് കോടതിയിൽ മാർച്ച് 13ന് മുൻപ് കീഴടങ്ങാൻ നിർദേശം നൽകിക്കൊണ്ടാണ് ജാമ്യം അനുവദിച്ചത്. എന്നാൽ ഇയാൾ കീഴടങ്ങിയിരുന്നില്ല. ഇതോടെ എറണാകുളം എസിജെഎം കോടതി ദീപക്കിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ ദീപക് ജാമ്യത്തിനായി കോടതിയെ സമീപിച്ചു. കീഴടങ്ങാതെ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്ന് അപേക്ഷ തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കുകയായിരുന്നു. വ്യാജ രേഖകൾ ഉണ്ടാക്കി 36 വാഹനങ്ങൾ ഇന്ത്യയിലേക്ക് കടത്തി എന്നാണ് ഇയാൾക്കെതിരെയുള്ള കണ്ടെത്തൽ. അസം സ്വദേശികളായ അയൂബ് അലി, മുഹമ്മദ് മുസ്തഫ അഹമ്മദ്, ജലാൽ മണ്ഡൽ തുടങ്ങിയവരാണ് ബിശ്വദീപിനും ദീപകിനും പുറമെ പിടിയിലായവർ. അസം ഉൾപ്പെടെ ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രം ഒരേ ചേസിസ്, എഞ്ചിൻ നമ്പറുകളുള്ള 15,849 വാഹനങ്ങളുണ്ടെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ കണ്ടെത്തിയിരുന്നു.
Source link


