test del 5 copy of del 3

ട്രെയിൻ യാത്രയ്ക്കിടെ മദ്യപന്റെ ആക്രമണം: പരുക്കേറ്റ ശ്രീക്കുട്ടിക്കു വേണം ചികിത്സാസഹായം


പാലോട് (തിരുവനന്തപുരം) ∙ അഞ്ചു മാസങ്ങൾക്കു മുൻപ് വർക്കലയിൽ ട്രെയിൻ യാത്രയ്ക്കിടെ ആക്രമണത്തിന് ഇരയായി ഗുരുതരമായി പരുക്കേറ്റ പാലോട് സ്വദേശി ശ്രീക്കുട്ടി (19) തുടർചികിത്സയ്ക്ക് പണമില്ലാതെ ദുരിതത്തിൽ. കൊച്ചിയിലെ ചികിത്സയ്ക്കു ശേഷം ഒരു മാസമായി മഞ്ചേരിയിലെ ആശുപത്രിയിലാണ് ശ്രീക്കുട്ടി. തിരുവനന്തപുരം മെഡിക്കൽ‍ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം സർക്കാർ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും ആരും വിളിച്ചിട്ടില്ലെന്നും മാതാവ് പ്രിയ പറഞ്ഞു.കേരള എക്സ്പ്രസിൽ കൊച്ചിയിൽ നിന്നു നാട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണു മദ്യപൻ ശ്രീക്കുട്ടിയെ ആക്രമിച്ചത്. മദ്യലഹരിയിൽ പാറശാല പനച്ചമൂട് സ്വദേശി സുരേഷ്കുമാർ ശ്രീക്കുട്ടിയെ ട്രെയിനിൽ നിന്നു പുറത്തേക്കു ചവിട്ടി വീഴ്ത്തുകയായിരുന്നു. തലയ്ക്കും നട്ടെല്ലിനും സാരമായി പരുക്കേറ്റ ശ്രീക്കുട്ടി 53 ദിവസം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്നു 2 മാസം കൊച്ചി അമൃത ആശുപത്രിയിലും ചികിത്സയിലായിരുന്നു. മഞ്ചേരിയിലെ ആയുർവേദ ആശുപത്രിയിൽ ഫിസിയോതെറപ്പി ഉൾപ്പെടെയുള്ള ചികിത്സകളാണ് ഇപ്പോൾ ചെയ്യുന്നത്. ഗൂഗിൾ പേ നമ്പർ: 8970553592. ഫോൺ: 8310071602


Source link

Back to top button