LATEST

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ വിധി 19ന്


തിരുവനന്തപുരം:പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ മുൻ‌കൂർ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ കോടതി 19 ന് വിധി പറയും.ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് റ്റാനിയ മറിയം ജോസാണ് കേസ് പരിഗണിച്ചത്.പ്രതി ബോധപൂർവം ഇരയെ ഭീഷണിപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ വാട്ട്സ് ആപ്പിൽ വിളിച്ചെന്നും ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.ഫെബ്രുവരി 18ന് രാഹുൽ ഇരയെ വിളിച്ചതിനുള്ള തെളിവ് പ്രോസിക്യൂഷന് ഇല്ലെന്ന് പ്രതിഭാഗം വാദിച്ചു.പ്രതിയുടെ വാട്ട്സ് ആപ് സ്റ്റാറ്റസിന് ലൈക്ക് ചെയ്തുതും മെസ്സേജ് അയച്ച് പ്രതിയെ കുടുക്കാൻ നോക്കിയതും ഇരയാണ്. അവരുടെ നമ്പർ ബ്ലോക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കൈ തട്ടി കാൾ പോവുകയായിരുന്നു.രാഹുലിന്റെ രാഷ്ട്രീയ ജീവിതം തകർക്കാനുള്ള ഗൂഢാലോചനയാണ് പരാതിയെന്നും പ്രതിഭാഗം വാദിച്ചു.ഫെബ്രുവരി 16ന് നെടുമങ്ങാട് ജുഡീഷ്യൽ മാജിസ്‌ട്രേറ്റ് കോടതിയിൽ യുവതി രഹസ്യ മൊഴി നൽകിയതിന്റെ അടുത്ത ദിവസമാണ് രാഹുൽ യുവതിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചത്.


Source link

Back to top button