NATIIONAL
അവസാന പന്തിൽ ഫോറടിച്ച് കന്നി ഐപിഎൽ സെഞ്ചറി, 45 പന്തിൽ 101; തിലക് വെടിക്കെട്ടിൽ മുംബൈ ഇന്ത്യൻസിന് വമ്പൻ സ്കോർ

അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 200 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുത്തു. സെഞ്ചറി നേടി പുറത്താകാതെനിന്ന തിലക് വർമയാണ് മുംബൈ ഇന്നിങ്സിന്റെ നട്ടെല്ല്. 45 പന്തുകൾ നേരിട്ട തിലക് വർമ ഏഴു സിക്സുകളും എട്ടു ഫോറുകളുമുൾപ്പടെ 101 റൺസെടുത്തു പുറത്താകാതെനിന്നു. ഐപിഎലിൽ തിലകിന്റെ ആദ്യ സെഞ്ചറിയാണിത്.പവർപ്ലേയിൽ 46 റൺസ് മാത്രം നേടിയ മുംബൈയ്ക്ക് തിലക് വർമയുടെ വരവോടെയാണ് സ്കോർ ഉയർത്താൻ സാധിച്ചത്. സ്കോർ 96ൽ നിൽക്കെ നമൻ ധീറിനെ പ്രസിദ്ധ് കൃഷ്ണ, കഗിസോ റബാദയുടെ കൈകളിലെത്തിച്ചു. ഹാർദിക് പാണ്ഡ്യയും (15 റണ്‍സ്) നിരാശപ്പെടുത്തി. പ്രസിദ്ധ് കൃഷ്ണയുടെ 20–ാം ഓവറിലെ അവസാന പന്ത് ബൗണ്ടറി കടത്തിയാണ് തിലക് സെഞ്ചറി തികച്ചത്. ഈ ഓവറിൽ രണ്ട് സിക്സുകളും ഫോറുകളുമാണ് തിലക് അടിച്ചുകൂട്ടിയത്. ഗുജറാത്തിനായി കഗിസോ റബാദ മൂന്നും, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.
Source link


