test del 5 copy of del 3

ഒരുപാട് നന്ദിയുണ്ട് അനിതയോട്… വിവാഹ വാർഷിക ദിനത്തിൽ വൈകാരിക കുറിപ്പുമായി രമേശ് ചെന്നിത്തല


ആലപ്പുഴ∙ 40–ാം വിവാഹ വാർഷികം ആഘോഷിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ഭാര്യ അനിതയും. ‌ഭാര്യയ്ക്കും കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും വൈകാരികമായ കുറിപ്പും രമേശ് ചെന്നിത്തല സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. മനസിലാക്കലും ക്ഷമയും സ്‌ഥൈര്യവുമാണ് തന്റെ വിവാഹ ജീവിതത്തെ മുന്നോട്ട് നയിച്ചതെന്ന് ചെന്നിത്തല കുറിച്ചു. അബിൻ വർക്കി, വി.ടി. ബൽറാം തുടങ്ങി നിരവധി കോൺഗ്രസ് നേതാക്കൾ രമേശ് ചെന്നിത്തലയ്ക്ക് ആശംസകൾ അറിയിച്ചെത്തി.നാലു പതിറ്റാണ്ടുകൾ ഒരു മനുഷ്യായുസിൽ നിസ്സാരമായ ഒരു കാലയളവല്ല. രണ്ടു മനുഷ്യരുടെ ജീവിതങ്ങൾ പരസ്പരം കെട്ടിപ്പിണഞ്ഞ് ഇണപിരിയാത്തവണ്ണം ഒറ്റവൃക്ഷമാകാൻ ഈ നാൽപതു വർഷങ്ങൾ ധാരാളം. ഒരാളുടെ ത്യാഗങ്ങൾ മറ്റൊരാളുടെ വസന്തമാകുന്നു. ഒരാളിന്റെ കറയറ്റ സ്‌നേഹം മറ്റെയാൾക്കു വേരുപടലങ്ങളാകുന്നു. അനിത എന്റെ കരം പിടിച്ചെത്തിയിട്ട് ഇന്ന് നാൽപതു വർഷങ്ങൾ തികയുന്നു. രണ്ടു മനുഷ്യരുടെ ജീവിതങ്ങൾക്ക് എങ്ങനെ പരസ്പര പൂരകമാകാൻ കഴിയും എന്നെനിക്കു മനിസിലാക്കിത്തന്നത് എന്റെ തന്നെ ജീവിതമാണ്. ഞാൻ ഇടറിയിടത്തൊക്കെ അവളുണ്ടായിരുന്നു. അവളായിരുന്നു കുടുംബനാഥ. അവളായിരുന്നു എന്റെ കുഞ്ഞുങ്ങൾക്ക് അച്ഛനും അമ്മയും. ഞങ്ങൾ ഒരേ സിംഫണിയിലെ ശ്രുതികളായിത്തന്നെയൊഴുകി എന്നതാണ് ഞങ്ങളുടെ നാല് പതിറ്റാണ്ടുകളെ മധുരമാക്കുന്നത്.നന്ദിയുണ്ട് ഒരുപാട്. അനിതയോട്…. മനസിലാക്കലുകൾക്ക്, താങ്ങായി നിന്നതിന്, ഒപ്പം നടന്നതിന്, കൈപിടിച്ചതിന്, എന്റെ വസന്തവും സംഗീതവുമായതിന്!


Source link

Back to top button