test del 2

ഇസ്രയേൽ ഇറ്റലി ബന്ധം വഷളാകുന്നു; പിരിമുറുക്കം വർദ്ധിപ്പിച്ച് മാസികയുടെ കവർ ചിത്രം


റോം: ഇറ്റലിയും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നു. ഇറ്റാലിയൻ മാസികയായ ‘എൽ എസ്പ്രെസോ’ പ്രസിദ്ധീകരിച്ച വിവാദമായ കവർ ചിത്രത്തിന് പിന്നാലെ ഇസ്രയേലുമായുള്ള പ്രതിരോധ സഹകരണ കരാർ പുതുക്കേണ്ടതില്ലെന്നു കൂടി ഇറ്റലി തീരുമാനിച്ചതോടെ പശ്ചിമേഷ്യയിൽ ഇസ്രയേൽ നടത്തുന്ന സൈനിക നടപടികളോടുള്ള ഇറ്റലിയുടെ ശക്തമായ വിയോജിപ്പ് പരസ്യമായിരിക്കുകയാണ്.’എൽ അബൂസോ’ (L’Abuso – ദുരുപയോഗം) എന്ന തലക്കെട്ടോടെ ഏപ്രിൽ 10-ന് പുറത്തിറങ്ങിയ ഇറ്റാലിയൻ മാസികയുടെ കവർ ചിത്രമാണ് തർക്കങ്ങൾക്ക് തിരികൊളുത്തിയത്. വെസ്റ്റ് ബാങ്കിലെ റെയ്ഡിനിടെ ഭയചകിതയായ ഒരു പലസ്തീൻ യുവതിയെ തോക്കുധാരിയായ ഇസ്രയേൽ കുടിയേറ്റക്കാരൻ പരിഹാസത്തോടെ മൊബൈലിൽ പകർത്തുന്നതാണ് ഈ ചിത്രം. ഇസ്രയേലിന്റെ ‘ഗ്രേറ്റർ ഇസ്രായേൽ’ എന്ന ലക്ഷ്യത്തെയും ഗാസ, വെസ്റ്റ് ബാങ്ക്, ലെബനൻ എന്നിവിടങ്ങളിലെ അധിനിവേശത്തെയും മാസിക കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.മാസികയുടെ കവർ ചിത്രം തികച്ചും വികലവും വിദ്വേഷം വളർത്തുന്നതുമാണെന്ന് ഇറ്റലിയിലെ ഇസ്രയേൽ സ്ഥാനപതി ജോനാഥൻ പെലെഡ് ആരോപിച്ചു. ഈ ചിത്രം നിർമ്മിത ബുദ്ധി ഉപയോഗിച്ച് കൃത്രിമമായി നിർമ്മിച്ചതാണെന്ന് അദ്ദേഹം അവകാശപ്പെട്ടെങ്കിലും, അത് തെറ്റാണെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടു. 2025 ഒക്ടോബറിൽ ഹെബ്രോണിൽ ഒലിവ് വിളവെടുപ്പിനിടെ ഇറ്റാലിയൻ ഫോട്ടോ ജേർണലിസ്റ്റ് പിയത്രോ മസ്തുർസോ പകർത്തിയ യഥാർത്ഥ ചിത്രമാണിതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.മാഗസിൻ വിവാദം പുകയുന്നതിനിടെയാണ് ഇസ്രയേലുമായുള്ള 2003-ലെ പ്രതിരോധ കരാർ താൽക്കാലികമായി നിർത്തലാക്കാൻ ഇറ്റലി തീരുമാനിച്ചത്. ലെബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ 1,500-ലധികം പേർ കൊല്ലപ്പെടുകയും പത്ത് ലക്ഷത്തോളം ആളുകൾ പലായനം ചെയ്യേണ്ടി വരികയും ചെയ്ത സാഹചര്യത്തിലാണ് ഈ കടുത്ത നടപടിയെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി വ്യക്തമാക്കി. വടക്കൻ ഇറ്റലിയിലെ വെറോണയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെയാണ്, നിലവിലെ സാഹചര്യത്തിൽ കരാർ സ്വയം പുതുക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചതായി അവർ അറിയിച്ചത്.


Source link

Back to top button