test del 5 copy of del 3
ഇത് അഭിമാനനിമിഷം; ‘രക്തരക്ഷസ്’ ഇനി തെലുങ്കിലും കന്നഡയിലും

കോഴിക്കോട്∙ ‘രക്തരക്ഷസ്’ ഇനി തെലുങ്കിൽ ആവേശത്തോടെ സംസാരിക്കും, കന്നഡയിൽ ആർത്ത് അട്ടഹസിക്കും. ഏഷ്യയിലെ ഏറ്റവും വലിയ സ്ഥിരം നാടകവേദിയായ ഏരീസ് കലാനിലയം കഴിഞ്ഞ 53 വർഷമായി അവതരിപ്പിച്ചുവരുന്ന രക്തരക്ഷസ് നാടകം കേരളത്തിനു പുറത്ത് അവതരണത്തിന് ഒരുങ്ങുന്നു.കോഴിക്കോട്ടെ പ്രദർശനത്തിനുശേഷമാണ് തെലുങ്ക്, കന്നഡ മൊഴിമാറ്റവുമായി അയൽസംസ്ഥാനങ്ങളിലെ നാടകപ്രേമികളെ തേടി യാത്ര തിരിക്കുക. വെള്ളിത്തിരയിൽ ‘ബാഹുബലി’ പോലുള്ള സിനിമകൾ ഇഷ്ടപ്പെടുന്ന ഇതരസംസ്ഥാനക്കാർക്ക് രക്തരക്ഷസ് അരങ്ങിലെ പുത്തനനുഭവമാകും എന്നാണ് വിലയിരുത്തൽ. പുതിയ കാലഘട്ടത്തിലെ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നാടകം അവതരിപ്പിക്കുന്നത്. സറൗണ്ട് സണ്ട് ശബ്ദവിന്യാസമാണ് രക്തരക്ഷസിനുള്ളത്. തലയ്ക്കുമുകളിലൂടെ പറന്നിറങ്ങുന്ന വിമാനവും അതിവേഗം മാറുന്ന പശ്ചാത്തലങ്ങളുമടക്കം ഒരു സിനിമയെ വെല്ലുന്ന രംഗസജ്ജീകരണങ്ങളുമായാണ് നാടകം അവതരിപ്പിക്കുന്നത്.കോഴിക്കോട് നഗരത്തിൽ ടാഗോർ ഹാളിനു പിൻവശം കോൺവെന്റ് റോഡിലാണ് നാടകവേദി. എല്ലാദിവസവും വൈകിട്ട് ആറിനും ഒൻപതിനും രണ്ട് അവതരണങ്ങളാണുള്ളത്. രാവിലെ 10 മുതൽ ഓഫിസിൽ നേരിട്ട് ടിക്കറ്റ് ബുക്കിങ്ങുണ്ട്. എരീസ് കലാനിലയത്തിന്റെ വെബ്സൈറ്റിലൂടെ ഓൺലൈൻ ആയും ബുക്ക് ചെയ്യാം.
Source link


