test del 3
അഞ്ചരക്കണ്ടി ഡെന്റൽ കോളജിലേക്ക് യൂത്ത് ലീഗ് പ്രവർത്തകർ ഇരച്ചുകയറി; പൊലീസുമായി ഏറ്റുമുട്ടൽ, സംഘർഷം

കണ്ണൂർ ∙ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാരായവർക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ചിനെ നേരിടാൻ രണ്ട് സ്ഥലങ്ങളിലായി ബാരിക്കേഡുകൾ ഒരുക്കിയിരുന്നു. കോളജിനു മുന്നിലെ ബാരിക്കേഡ് പ്രവർത്തകർ മറിച്ചിട്ട ശേഷം പൊലീസ് വലയം ഭേദിച്ച് ക്യംപസിലേക്ക് ഇരച്ചുകയറി. പ്രവർത്തകരും പൊലീസും ഏറ്റുമുട്ടലുണ്ടായി. നിരവധി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.ഇന്നലെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചും സംഘർഷത്തിലാണ് കലാശിച്ചത്. ഏറ്റുമുട്ടലിൽ പൊലീസ് ഉദ്യോഗസ്ഥനു പരുക്കേൽക്കുകയും കോളജിലെ ജനൽ ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്തു. അതേ സമയം, കേസിൽ പ്രതികളായ ഡോ. എം.കെ. റാം, ഡോ. കെ.ടി. സംഗീത നമ്പ്യാർ എന്നിവരുടെ മുൻകൂർ ജാമ്യഹർജി ഇന്ന് കോടതി പരിഗണിക്കും.
Source link


