അംബാനിയുടെ കിടിലൻ പ്ളാൻ, രണ്ട് ജിബി ഡാറ്റയും അൺലിമിറ്റഡ് കാൾ സൗകര്യവും, വില 200രൂപയിൽ താഴെ മാത്രം

കുറഞ്ഞനിരക്കിൽ അതിവേഗ മൊബൈൽഡാറ്റ ഉപയോഗിക്കാനും പരിധികളില്ലാതെ കോൾ ചെയ്യാനും ഉള്ളൊരു പ്ളാൻ ഏതൊരാളുടെയും സ്വപ്നമാണ്. ഇപ്പോഴിതാ അത്തരമൊരു മികച്ചപ്ളാനുമായി രംഗത്തെത്തിയിരിക്കുകയാണ് ജിയോ. പ്രതിമാസ മൊബൈൽ പ്ളാനെടുക്കുന്നവർക്ക് ഇത് മികച്ച അവസരമാണ്. അൺലിമിറ്റഡ് 5ജി സേവനം ലഭിക്കുന്ന 189രൂപയുടെ പ്ളാനാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അൺലിമിറ്റഡ് കോളും മൊബൈൽഡാറ്റയും ഉപയോഗിക്കാം എന്നത് വലിയ ഗുണകരമാണ്.
ജിയോ 189 പ്ളാൻ ഫോൺകോളുകൾ കൂടുതൽ ചെയ്യുന്നവർക്ക് സൗകര്യപ്രദമാണ്. ഇൻകമിംഗ് ഔട്ട്ഗോയിംഗ് കോളുകൾ അൺലിമിറ്റഡായി ചെയ്യാം. ഒരുമാസം ഇതിനായി പ്രത്യേക റീച്ചാർജ് ഒന്നും ചെയ്യേണ്ടതില്ല. എസ്എംഎസ്, കോളിംഗ്, ഡാറ്റ സേവനങ്ങളിൽ ഇതിന് പ്രത്യേക ആനുകൂല്യമുണ്ട്. പരിധിയില്ലാത്ത വോയിസ്കോൾ ആണ് 189പ്ളാനിന്റെ ഏറ്റവും വലിയ ആകർഷണം. 300എസ്എംഎസുകൾ ചെയ്യാം. പ്ളാൻ വാലിഡിറ്റി 28 ദിവസത്തേക്കാണ്. പ്രതിമാസം രണ്ട്ജിബി 5ജി ഇന്റർനെറ്റ് ലഭിക്കും.
ഫോൺകോളിന് വേണ്ടി സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ഇതിലും മികച്ചൊരു പ്ളാൻ വേറെയില്ല. മൈ ജിയോ ആപ്പിലും അതുപോലെ ഫോൺപെ, ഗൂഗിൾ പേ പോലെയുള്ള പേയ്മെന്റ് ആപ്പുകളിലും ഈ പ്ളാൻ ഉപയോഗിച്ച് റീചാർജ് ചെയ്യാം.
Source link


