NATIIONAL
സർവ്വം സായ്! സീസണിലെ ആറാം സെഞ്ചറി സായ് സുദർശൻ (58 പന്തിൽ 100) വക; ആർസിബിക്കെതിരെ ഗുജറാത്തിന് റെക്കോർഡ് ടോട്ടൽ

ബെംഗളൂരു ∙ ഐപിഎൽ സീസണിലെ ആറാം സെഞ്ചറി പിറന്ന ഇന്നിങ്സിൽ ആർസിബിക്കെതിരെ 206 റൺസ് വിജയലക്ഷ്യമുയർത്തി ഗുജറാത്ത് ടൈറ്റൻസ്. ഓപ്പണർ സായ് സുദർശന്റെ (58 പന്തിൽ 100) സെഞ്ചറിക്കരുത്തിൽ, ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് 205 റൺസെടുത്തത്. ആർസിബിക്കെതിരെ ഗുജറാത്തിന്റെ ഏറ്റവും ഉയർന്ന ടോട്ടലാണിത്. 58 പന്തിൽ 5 സിക്സുകളുടെയും 11 ഫോറുകളുടെയും അകമ്പടിയോടെയാണ് സായ് തന്റെ ഐപിഎൽ കരിയറിലെ മൂന്നാം സെഞ്ചറി നേടിയത്. ഈ സീസണിൽ ഐപിഎലിലെ ആറാം സെഞ്ചറിയാണിത്. 13–ാം ഓവറിൽ ഗില്ലിനെ ദേവ്ദത്ത് പടിക്കലിന്റെ കൈകളിൽ എത്തിച്ച് സുയാഷ് ശർമയാണ് കൂട്ടുകെട്ട് പൊളിച്ചത്. 128 റൺസ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 32 റൺസാണ് ഗില്ലിന്റെ സംഭാവന. പിന്നാലെയെത്തിയ ജോസ് ബട്ലറും സായ്ക്ക് ഉറച്ച പിന്തുണ നൽകി. 15–ാം ഓവറിൽ സായ് സെഞ്ചറി തികച്ചു. എന്നാൽ തൊട്ടടുത്ത ഓവറിൽ ജോഷ് ഹെയ്സൽവുഡിന് റിട്ടേൺ ക്യാച്ച് നൽകി സായ് മടങ്ങി. അധികം വൈകാതെ ജോസ് ബട്ലറെ (16 പന്തിൽ 25) ഭുവനേശ്വർ കുമാറും വീഴ്ത്തി. നാലാം വിക്കറ്റിൽ ഒന്നിച്ച വാഷിങ്ടൻ സുന്ദർ (12 പന്തിൽ 19*) – ജയ്സൻ ഹോൾഡർ (10 പന്തിൽ 23*) സഖ്യമാണ് ഗുജറാത്ത് സ്കോർ 200 കടത്തിയത്.
Source link


