test del 3
സ്കൂളിൽ ഉഗ്രവിഷമുള്ള പാമ്പ്! രക്ഷകയായി ‘കാളി’, ജീവൻ നൽകി ആ നായ രക്ഷിച്ചത് 30 കുട്ടികളെ

നമ്മുടെ തെരുവുകളിൽ, മനുഷ്യർക്കിടയിൽ അവഗണിക്കപ്പെട്ടും പലപ്പോഴും ആട്ടിയോടിക്കപ്പെട്ടും കഴിയുന്ന ഒരു ജീവിവർഗമുണ്ട് – തെരുവുനായ്ക്കൾ. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ഇടവഴികളിലൂടെ നടക്കുമ്പോൾ ഭയത്തോടെയോ ദേഷ്യത്തോടെയോ മാത്രം നാം നോക്കിക്കാണുന്നവ. എന്നാൽ, ഒഡീഷയിലെ മയൂർഭഞ്ജ് ജില്ലയിലുള്ള ധീരാകുല എന്ന കൊച്ചുഗ്രാമത്തിലെ മനുഷ്യർക്ക് ഇനി അങ്ങനെ ചിന്തിക്കാനാകില്ല. കാരണം, ‘കാളി’ എന്ന നായ അവർക്ക് വെറുമൊരു തെരുവുനായയല്ല, മറിച്ച് തങ്ങളുടെ മുപ്പതിലധികം കുരുന്നുകളുടെ ജീവൻ രക്ഷിക്കാനായി മൃത്യുവിനോട് പോരാടി സ്വയം ബലിയായ ഒരു കാവൽമാലാഖയാണ്.അപകടം വരുന്നത് മനുഷ്യർ തിരിച്ചറിയുന്നതിന് മുൻപേ കാളി അത് അറിഞ്ഞിരുന്നു. ഒന്നു കുരച്ച് ഓടിമാറാനോ അല്ലെങ്കിൽ ഭയന്ന് പിൻവാങ്ങാനോ അവൾ നിന്നില്ല. ആ കുരുന്നുകൾ തന്റേതാണെന്ന ബോധ്യം അവളെ ഒരു യോദ്ധാവാക്കി മാറ്റി.താൻ സംരക്ഷിക്കേണ്ട ജീവനുകളെ സുരക്ഷിതമാക്കുന്നത് വരെ അവൾ പോരാടി. ഒടുവിൽ ആ വിഷപ്പാമ്പിനെ അവൾ കടിച്ചുകീറി കൊന്നു. മുപ്പതിലധികം കുരുന്നുകളുടെ ജീവൻ സുരക്ഷിതമെന്ന് ഉറപ്പുവരുത്തിയ ആ നിമിഷം കാളിയുടെ പോരാട്ടം അവസാനിച്ചു. പക്ഷേ, അവൾ നൽകേണ്ടി വന്ന വില സ്വന്തം ജീവനായിരുന്നു.
Source link

