test del 3

സെക്യൂരിറ്റി ഗാർഡുകളെ കുത്തിവീഴ്ത്തി യുവാവ്; ഐഎസിൽ ചേരാൻ ആഗ്രഹ’മെന്ന് കുറിപ്പ്


മുംബൈ ∙ മുംബൈയിലെ നയ നഗറിൽ കെട്ടിടനിർമാണ സ്ഥലത്തെ രണ്ടു സെക്യൂരിറ്റി ഗാർഡുകളെ ആക്രമിച്ച യുവാവ് ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിൽ ചേരാനുള്ള ശ്രമത്തിലായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. ഇതുസംബന്ധിക്കുന്ന തെളിവുകൾ ഇയാളുടെ താമസസ്ഥലത്തുനിന്നു കണ്ടെത്തിയതായി വിവരമുണ്ട്. തിങ്കൾ പുലർച്ചെ നാലുമണിയോടെയാണ് വൊക്ക്ഹാർട്ട് ആശുപത്രിക്കു സമീപത്തെ കെട്ടിടനിർമാണ സ്ഥലത്തെ രണ്ടു സെക്യൂരിറ്റി ഗാർഡുകളെ സായിബ് സുബൈർ അന്‍സാരി (31) എന്നയാൾ ആക്രമിച്ചത്. ഇവരുടെ മതം ചോദിച്ച ശേഷം കത്തി കൊണ്ടു കുത്തിവീഴ്ത്തുകയായിരുന്നെന്നാണ് പൊലീസ് റിപ്പോർട്ട്. രാജ്കുമാർ മിശ്ര, സുബ്റോട്ടോ സെൻ എന്നിവർക്കാണ് പരുക്കേറ്റത്. മിശ്ര സ്വയം ആശുപത്രിയിലെത്തി. എന്നാൽ ഗുരുതരമായി പരുക്കേറ്റ സെന്നിനെ പ്രദേശവാസിയായ നയീബ് ഷെയ്ഖാണ് ആശുപത്രിയിലെത്തിച്ചത്. അൻസാരിയുടെ വീട്ടിൽ പൊലീസും സംസ്ഥാന ഭീകര വിരുദ്ധ സ്ക്വാഡും ചേർന്നു നടത്തിയ പരിശോധനയിൽ ‘ഐഎസ്ഐഎസിൽ ചേരാൻ ആഗ്രഹമുണ്ട്’ എന്നെഴുതിയ ഒരു കുറിപ്പ് കണ്ടെത്തി. മുംബൈയിലെ മീരാ റോഡ് ഭാഗത്ത് നടത്തിയ ആക്രമണമാണ് ഭീകര സംഘടനയിൽ ചേരാനുള്ള തന്റെ ആദ്യ ചുവടുവയ്പ്പ് എന്നും കുറിപ്പിൽ എഴുതിയിട്ടുണ്ട്. അൻസാരിയിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും അധികൃതർ പരിശോധിച്ചുവരികയാണ്. Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @swati_gsഎന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.


Source link

Back to top button