test del 4 copy of del 3
]സമുദ്രതാൽപ്പര്യങ്ങളുടെ ‘പ്രധാന മേഖല’ ഇനി ഹോർമുസ്; ഇന്ത്യൻ നേവിയുടെ പരിഷ്കരിച്ച പ്രതിരോധ രേഖ ഇങ്ങനെ

ആഗോള ഊർജ വിപണിയുടെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ പുതിയ സമുദ്ര സുരക്ഷാ തന്ത്രവുമായി ഇന്ത്യൻ നാവികസേന. നാവികസേനാ മേധാവി അഡ്മിറൽ ഡി.കെ. ത്രിപാഠി പുറത്തിറക്കിയ പരിഷ്കരിച്ച പ്രതിരോധ രേഖയിൽ ഹോർമുസ് കടലിടുക്കിനെ ഇന്ത്യയുടെ സമുദ്രതാൽപ്പര്യങ്ങളുള്ള ‘പ്രധാന മേഖല’യായി (Primary Area of Interest) ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ സേന അതീവ ജാഗ്രത പുലർത്തുകയാണ്.ഇന്ത്യൻ മഹാസമുദ്രത്തിലെ ചരക്കുനീക്കത്തെ ബാധിക്കുന്ന പ്രധാന ‘ചോക്ക് പോയിന്റുകൾ’ നാവികസേന പ്രത്യേകം തിരിച്ചറിഞ്ഞിട്ടുണ്ട്. ലോകത്തിലെ സമുദ്രമാർഗ്ഗമുള്ള എണ്ണവ്യാപാരത്തിന്റെ നാലിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് തന്നെയാണ് ഇതിൽ ഏറ്റവും പ്രധാനം. ഇതിനുപുറമെ, പസഫിക് സമുദ്രത്തിലേക്കുള്ള കവാടമായ മലാക്ക-സിംഗപ്പൂർ കടലിടുക്കുകൾ, ബാബ്-എൽ-മന്ദേബ്, സൂയസ് കനാൽ തുടങ്ങിയ പാതകളും ഇന്ത്യയുടെ നിരീക്ഷണ വലയത്തിലാണ്. ഈ മേഖലകളിലെ ഏത് തടസ്സവും ഇന്ത്യയുടെ ഊർജ്ജ ഇറക്കുമതിയെയും വ്യാപാരത്തെയും നേരിട്ട് ബാധിക്കുമെന്നതിനാലാണിത്.പേർഷ്യൻ ഗൾഫിലൂടെ സഞ്ചരിക്കുന്ന ഇന്ത്യൻ കപ്പലുകൾക്ക് നാവികസേന കൃത്യമായ സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയിരുന്നു. ഇറാനിലെ ലാറക് ദ്വീപിന് സമീപമുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കാനായിരുന്നു പ്രധാന നിർദ്ദേശങ്ങളിലൊന്ന്. ഹോർമുസ് കടലിടുക്കിന്റെ ഏറ്റവും ഇടുങ്ങിയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് ഇറാന്റെ സൈനിക-എണ്ണ സന്നാഹങ്ങളുടെ പ്രധാന കേന്ദ്രമാണ്. റഡാറുകളും ബങ്കറുകളും ഉൾപ്പെടെയുള്ള ഇറാനിയൻ പ്രതിരോധ സംവിധാനങ്ങൾ നിലനിൽക്കുന്നതിനാൽ ഈ പ്രദേശം ഒരു അതീവ സുരക്ഷാ മേഖലയായാണ് ഇന്ത്യ കണക്കാക്കുന്നത്.
Source link


