NATIIONAL

‘സഞ്ജു അക്കാര്യം മുൻകൂട്ടി കണ്ടു, മുംബൈയ്ക്ക് അവസാനം അതു ചെയ്യേണ്ടിയും വന്നു: ‘പ്ലാൻ’ വെളിപ്പെടുത്തി അകീൽ


മുംബൈ ∙ ഐപിഎൽ ‘എൽക്ലാസിക്കോ’യിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ കൂറ്റൻ വിജയത്തിനു പിന്നാലെ സഞ്ജു സാംസന്റെ ബാറ്റിങ്ങിനെയും കൃത്യമായ പ്ലാനിങ്ങിനെയും പുകഴ്ത്തി സിഎസ്കെ താരം അകീൽ ഹൊസെയ്ൻ. ചെന്നൈയുടെ വിജയത്തിന് അടിത്തറയിട്ടത് സഞ്ജു സാംസന്റെ പക്വതയാർന്ന ഇന്നിങ്സാണെന്ന് അവസാന ഓവറിൽ സഞ്ജുവിനൊപ്പം ക്രീസിലുണ്ടായിരുന്ന അകീൽ പറഞ്ഞു. മത്സരത്തിൽ നാലു വിക്കറ്റ് വീഴ്ത്തിയ അകീലിന്റെ പ്രകടനവും വിജയത്തിൽ നിർണായകമായി.“ഒരു ഘട്ടത്തിൽ വിക്കറ്റുകൾ തുടർച്ചയായി വീഴുകയായിരുന്നു. ടോട്ടൽ കുറഞ്ഞുപോകുമായിരുന്നു. ഒരുപക്ഷേ 160 അല്ലെങ്കിൽ 170 റൺസ് മാത്രമേ നേടാൻ കഴിയുമായിരുന്നുള്ളൂ. അതിനാൽ സഞ്ജു അവസാനം വരെ അവിടെ നിന്നതും കണക്കുകൂട്ടലുകളോടെ കളിച്ചതും ഗുണകരമായി. അവർക്ക് പ്രധാനമായും അഞ്ച് ബോളർമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതുവരെ കളിയിൽ പന്തെറിയാൻ അവസരം ലഭിക്കാത്ത ഒരാളെ അവർക്ക് കൊണ്ടുവരേണ്ടി വന്നു.ആ പുതിയ ബോളറെ സഞ്ജു കൃത്യമായി ലക്ഷ്യം വച്ച് റൺസ് നേടി.’’– അകീൽ കൂട്ടിച്ചേർത്തു. സീസണിലെ രണ്ടാം സെഞ്ചറിയുമായി സഞ്ജു (54 പന്തിൽ 101 നോട്ടൗട്ട്) തകർത്തടിച്ച മത്സരത്തിൽ, മുംബൈ ഇന്ത്യൻസിനെതിരെ 103 റൺസിന്റെ ആധികാരിക ജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ബാറ്റിങ്ങിൽ സഞ്ജു രക്ഷകനായപ്പോൾ ബോളിങ്ങിൽ 4 വിക്കറ്റ് നേടിയ സ്പിന്നർ അകീൽ ഹൊസെയ്നാണ് ചെന്നൈയുടെ ആക്രമണം നയിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ, സഞ്ജുവിന്റെ ഒറ്റയാ‍ൾ പോരാട്ടത്തിന്റെ കരുത്തിൽ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടി.


Source link

Back to top button