test del 4 copy of del 3
‘ശരീരത്തിൽ മോശമായി സ്പർശിച്ചു, സാരിത്തുമ്പിൽ പിടിച്ച് വലിച്ചു’: ടിസിഎസ് വിവാദത്തിൽ കൂടുതൽ വെളിപ്പെടുത്തൽ

മുംബൈ ∙ ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) നാസിക് യൂണിറ്റിൽ ജോലി ചെയ്യുന്ന യുവതി സഹപ്രവർത്തകർക്കെതിരെ ഉന്നയിച്ച ലൈംഗിക പീഡന, മതപരിവർത്തന ആരോപണങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. 2025 ജൂണിൽ അസോഷ്യേറ്റ് ആയി ജോലിയിൽ പ്രവേശിച്ച തന്നെ സഹപ്രവർത്തകർ നിരന്തരം ഉപദ്രവിച്ചിരുന്നതായി യുവതി പരാതിയിൽ പറയുന്നു. നവദമ്പതിയായ തന്നെ ‘പ്ലെയർ’, ‘സീറോ ഫിഗർ’ എന്നിങ്ങനെയുള്ള വിളിപ്പേരുകൾ ഉപയോഗിച്ച് അപമാനിക്കുകയും ഹിന്ദു ദൈവങ്ങളെക്കുറിച്ച് മോശമായി സംസാരിക്കുകയും ചെയ്തുവെന്നാണ് യുവതി ആരോപിക്കുന്നത്.ഹണിമൂണിന് എവിടെയാണ് പോയതെന്നും അവിടെ എന്താണ് ചെയ്തതെന്നും റാസ തന്നോട് ചോദിച്ചതായി യുവതി പൊലീസിനോട് വെളിപ്പെടുത്തി. റാസ ഇത്തരം പരാമർശങ്ങൾ നടത്തുമ്പോഴെല്ലാം ടീം ലീഡർ ഷാരൂഖ് ഖുറേഷി അയാളെ പ്രോത്സാഹിപ്പിക്കുമായിരുന്നുവെന്നും അവർ പറഞ്ഞു. വിവാഹജീവിതത്തിന്റെ സ്വഭാവത്തെക്കുറിച്ച് ഷാരൂഖ് പലപ്പോഴും ചോദിക്കാറുണ്ടായിരുന്നുവെന്ന് യുവതി പറഞ്ഞു. അതേസമയം, ടിസിഎസ് ജീവനക്കാരനായ റാസ മെമോനെതിരെയുള്ള ലൈംഗിക പീഡന, മതപരിവർത്തന ആരോപണങ്ങൾ വ്യാജമാണെന്നും ഓഫിസ് രാഷ്ട്രീയവും മത്സരവുമാണ് ഇതിന് പിന്നിലെന്നും അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു. റാസ പഠനത്തിലും ജോലിയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നയാളാണെന്നും അവർ കൂട്ടിച്ചേർത്തു.
Source link


