NATIIONAL

‘വൈഭവ് റെഡിയാണ്, പക്ഷേ അഭിഷേകിനെയോ സഞ്ജുവിനെയോ ഒഴിവാക്കാൻ കാരണം പറയണം’: ആരു പുറത്താകും?


മുംബൈ ∙ വണ്ടർ ബോയ് വൈഭവ് സൂര്യവംശി ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അരങ്ങേറ്റം കുറിക്കുന്നതിനെക്കുറിച്ച് വലിയ ചർച്ചകൾ നടക്കുന്നുണ്ട്. ഐപിഎലിൽ മിന്നുംപ്രകടനം നടത്തുന്ന താരം ഉടൻ സീനിയർ ടീമിന്റെ ഭാഗമാകുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഐപിഎലിനു ശേഷം നടക്കുന്ന അയർലൻഡ് പര്യടനത്തിലേക്ക് വൈഭവിനെ പരിഗണിക്കുന്നെന്നാണ് സൂചന. പര്യടനത്തിനായി ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയ 35 അംഗ ട്വന്റി20 സ്പെഷലിസ്റ്റുകളിൽ വൈഭവുമുണ്ട്. അയർലൻഡ് പര്യടനത്തിൽ, ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യയുടെ മുൻനിര ടീമിനെയാണോ അതോ ബി ടീമിനെയാകുമോ തിരഞ്ഞെടുക്കുക എന്ന കാര്യത്തിൽ വ്യക്തതയില്ല.നാലാമതൊരു ഓപ്പണറായി വൈഭവ് എത്തുകയാണെങ്കിൽ പ്ലേയിങ് ഇലവനിൽനിന്ന് ഇവരിൽ ആരെ മാറ്റുമെന്നതാണ് ബിസസിഐയെ കുഴപ്പിക്കുന്നത്. വൈഭവിനെ കൂടാതെ യശസ്വി ജയ്‌സ്വാളിനായും മുറുവിളി ഉയരുന്നുണ്ട്. അഭിഷേകിനെയോ സഞ്ജുവിനെയോ പോലുള്ള ഒരു താരത്തെ ഒഴിവാക്കുന്നത് ടീമിൽ സൂര്യകുമാറിന്റെ സ്ഥാനത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്താൻ കാരണമായേക്കാം എന്നതിനാൽ ഈ നീക്കം വലിയൊരു പ്രതിന്ധിയിലേക്കു നയിച്ചേക്കാം. ഇന്ത്യൻ ക്യാപ്റ്റൻ സമീപകാലത്ത് ഏറെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തുന്നത്. 2024 ട്വന്റി20 ലോകകപ്പിനു ശേഷം സൂര്യയുടെ ശരാശരി 20നു താഴെയാണ്. “വൈഭവ് തയാറാണ്, എന്നാൽ അഭിഷേകിനെയോ സഞ്ജുവിനെയോ ഒഴിവാക്കാൻ സെലക്ടർമാർ കൃത്യമായ കാരണങ്ങൾ പറയേണ്ടിവരും. കാരണം ഇവരിൽ ആരെയെങ്കിലും ഒഴിവാക്കിയാൽ, സൂര്യ എങ്ങനെ ടീമിൽ സ്ഥാനം നിലനിർത്തുന്നു എന്ന ചോദ്യം ഉയരും.’’ – ബിസിസിഐ വൃത്തം പിടിഐയോടു പറഞ്ഞു. അയർലൻഡ് അല്ലെങ്കിൽ ഏഷ്യൻ ഗെയിംസ് ജൂണിലെ അയർലൻഡ് പര്യടനമാണോ, അതിനുശേഷമുള്ള സിംബാബ്‌വെ പര്യടനമാണോ, അതോ സെപ്റ്റംബറിൽ ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസോ വെസ്റ്റീൻഡീസിനെതിരായ നാട്ടിലെ ട്വന്റി20 പരമ്പരയാണോ വൈഭവിന്റെ അരങ്ങേറ്റത്തിന് അനുയോജ്യമെന്ന് സെലക്ഷൻ പാനൽ ആലോചിക്കുന്നുണ്ട്. ഏഷ്യൻ ഗെയിംസും വെസ്റ്റിൻഡീസിനെതിരായ പരമ്പരയും ഒരേസമയമാണ് നടക്കുന്നതെന്നതിനാൽ രണ്ടു ടീമുകളെ ഉറപ്പായും തിരഞ്ഞെടുക്കണം. അതിനാൽ ഏതെങ്കിലും ഒരു ടീമിൽ വൈഭവിന്റെ സ്ഥാനം ഉറപ്പാണ്.


Source link

Back to top button