NATIIONAL
വൈഭവം തുടരുന്നു, സീസണിലെ ആദ്യ സെഞ്ചറി, അടിച്ചുകൂട്ടിയത് 12 സിക്സുകൾ; ഹൈദരാബാദിന് 229 റൺസ് വിജയലക്ഷ്യം

ജയ്പുർ∙ വൈഭവിന്റെ ബാറ്റ് ഒരിക്കലും വിശ്രമിക്കില്ല! ജയ്പൂരിലെ ഹോം ഗ്രൗണ്ടിൽ രാജസ്ഥാൻ റോയൽസിനായി സീസണിലെ ആദ്യ സെഞ്ചറി സ്വന്തമാക്കി വൈഭവ് സൂര്യവംശി. സൺറൈസേഴ്സ് ഹൈദരാബാദിന് 229 റൺസ് വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 228 റൺസെടുത്തു.പ്രഫുൽ ഹിംഗെയുടെ ആദ്യ ഓവറിൽ തന്നെ തുടർച്ചയായി നാലു സിക്സുകൾ പറത്തിയാണ് വൈഭവ് വെടിക്കെട്ടിനു തിരികൊളുത്തിയത്. ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമിൻസിനെ നേരിട്ട ആദ്യ പന്തിൽ തന്നെ നിലം തൊടീക്കാതെ ബൗണ്ടറി കടത്തി നയം വ്യക്തമാക്കി. നേരിട്ട 15 പന്തുകളിൽ വൈഭവ് അർധ സെഞ്ചറി പിന്നിട്ടതോടെ രാജസ്ഥാന്റെ പവർപ്ലേ സ്കോർ 76ല് എത്തി. 10 റൺസെടുത്ത യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് പവർപ്ലേയിൽ രാജസ്ഥാനു നഷ്ടമായത്. പിന്നാലെയെത്തിയ ധ്രുവ് ജുറേലും തകർത്തടിച്ചതോടെ ഒൻപത് ഓവറിൽ രാജസ്ഥാൻ 100 കടന്നു.
Source link


