test del 3
വി.ഡി. സതീശന്റെ അവധിയാഘോഷം പീരുമേട്ടിൽ; പരുന്തുംപാറയിലെ പുൽമേടുകളിൽ ട്രെക്കിങ്– ദൃശ്യങ്ങൾ

പീരുമേട് ∙ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം പീരുമേട്ടിലെ കുളിർമയേകുന്ന കാലാവസ്ഥ ആസ്വദിച്ചും മൊട്ടക്കുന്നുകളിലും പരുന്തുംപാറയിലെ പുൽമേടുകളിലും ട്രെക്കിങ് നടത്തിയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പാർട്ടി നേതാക്കളോ പൊലീസ് രഹസ്യാന്വേഷണ വിഭാഗങ്ങളോ അറിയാതെയായിരുന്നു സതീശൻ പീരുമേട്ടിൽ എത്തിയത്.പരുന്തുംപാറയിലെ മലനിരകളിൽ കൂടി ട്രെക്കിങ് നടത്തുന്നതിന്റെയും റിസോർട്ടിൽ വിശ്രമിക്കുന്നതിന്റെയും വിഡിയോ, കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കോ-ഓർഡിനേർ താരാ ടോജോ അലക്സ് പുറത്തുവിട്ടതോടെയാണ് പ്രതിപക്ഷനേതാവ് പീരുമേട്ടിൽ അവധിയാഘോഷിക്കുന്ന വിവരം കേരളം അറിഞ്ഞത്. കഴിഞ്ഞ 14നു ഉച്ചയോടെയാണ് സതീശനും ഭാര്യയും മകൾക്കൊപ്പം പരുന്തുംപാറയിൽ എത്തിയത്. ബാല്യകാല സുഹൃത്ത് രഞ്ജിത്ത് തമ്പിയും ഭാര്യയും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങൾ പൂർണമായും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കളുക്കുമൊപ്പം ചെലവഴിച്ചു. പ്രഭാതത്തിൽ സുഹൃത്തിനൊപ്പം കിലോമീറ്ററുകളോളം മലനിരകളിലൂടെ സതീശൻ ട്രെക്കിങ് നടത്തി. പച്ചപ്പ് നിറഞ്ഞ മലനിരകളിലുടെ നടത്തിയ ട്രെക്കിങ്, സുഖകരമായ കാലാവസഥയിലെ വിശ്രമം എന്നിവയ്ക്കും ശേഷം ഏറെ സന്തോഷവാനായിട്ടാണ് അദ്ദേഹം മടങ്ങിയതെന്ന് കുട്ടിക്കാനം കാറ്റാടി റിസോർട്സ് മാനേജ്മെന്റ് അധികൃതർ പറഞ്ഞു.
Source link


