CINEMA
വിവാഹവാർഷികത്തിന് പിന്നാലെ ‘സർപ്രൈസ്’ സൂചന നൽകി അഭിഷേക് ബച്ചൻ; കാത്തിരിക്കുന്നത് വലിയ ആഘോഷമെന്ന് നടൻ

ബോളിവുഡ് താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും കഴിഞ്ഞ ദിവസമാണ് 19ാം വിവാഹവാർഷികം ആഘോഷിച്ചത്. 2007 ഏപ്രിൽ 20നാണ് ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ തന്റെ 20ാം വിവാവാർഷികത്തിനായുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് ഒരഭിമുഖത്തിൽ പങ്കുവച്ചിരിക്കുകയാണ് അഭിഷേക് ബച്ചൻ. ‘2000ൽ പുറത്തിറങ്ങിയ രാജ് കൻവാറിന്റെ ‘ധായി അക്ഷർ പ്രേം കേ’ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഐശ്വര്യയും ഞാനും ആദ്യമായി കണ്ടുമുട്ടിയത്. തികച്ചും സൗഹൃദപരമായ കൂടിക്കാഴ്ചയായിരുന്നു അത്. എന്താണ് കാത്തിരിക്കുന്നതെന്ന് അന്ന് ഒരു സൂചനയും ഉണ്ടായിരുന്നില്ല. ഞങ്ങൾ വളരെ നന്നായി ഒത്തുചേർന്നു. പക്ഷേ അവൾ എന്റെ ആത്മമിത്രമാകുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. ‘കുച്ച് നാ കഹോ’ എന്ന ചിത്രത്തിനായി വീണ്ടും ഒന്നിച്ചു. പക്ഷേ അപ്പോഴും ഞങ്ങളുടെ ബന്ധം തികച്ചും പ്രൊഫഷണലായിരുന്നു.
Source link


