test del 4 copy of del 3

‘ബംഗാളിൽ പോളിങ് ഉയർന്നത് മാറ്റത്തിന്റെ തരംഗം; സ്ത്രീശക്തി പുതിയ അധ്യായം എഴുതുകയാണ്’


കൊൽക്കത്ത∙ ബംഗാളിൽ പോളിങ് ഉയർന്നത് മാറ്റത്തിന്റെ തരംഗമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗാളിലെ സ്ത്രീശക്തി ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഒരു പുതിയ അധ്യായം എഴുതുകയാണ്. ഈ സാഹചര്യം ഇനി സഹിക്കില്ലെന്നും തൃണമൂൽ കോൺഗ്രസ് സർക്കാരിനെ മാറ്റുമെന്നും സംസ്ഥാനത്തുടനീളമുള്ള സ്ത്രീകൾ പറയുകയാണ്. ടിഎംസി സ്ത്രീവിരുദ്ധമാണെന്ന് അവർ ആരോപിക്കുന്നു. അതേസമയം, ബിജെപി പിന്തുടരുന്നത് സ്ത്രീ ശാക്തീകരണത്തിലും വികസനത്തിലും ഊന്നിയ മാതൃകയാണെന്നും പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു.വോട്ടെടുപ്പ് നടന്ന 152 സീറ്റുകളിൽ 110 എണ്ണത്തിലും ബിജെപി വിജയിക്കുമെന്ന് അമിത്ഷാ പറഞ്ഞു. വോട്ടർമാർ ബംഗാളിന്റെ ഭാവി തീരുമാനിച്ചു കഴിഞ്ഞു. ജനങ്ങളുടെ ഉള്ളിലെ പേടി മാറുന്നു എന്നാണ് റെക്കോർഡ് പോളിങ് കാണിക്കുന്നത്. ഏപ്രിൽ 29ന് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ ഭയമില്ലാതെ വോട്ട് രേഖപ്പെടുത്താൻ അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു.


Source link

Back to top button