LATEST
‘ലഡ്‌ക തിരുത്തി ലഡ്‌കി എന്നാക്കി തട്ടിപ്പ്’; കുംഭമേള താരത്തിന്റെ വിവാഹത്തിൽ വെളിപ്പെടുത്തലുമായി രാഹുൽ ഈശ്വർ

തിരുവനന്തപുരം: കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ തിരിച്ചറിയൽ രേഖയിൽ തട്ടിപ്പ് നടന്നുവെന്ന് ചൂണ്ടിക്കാട്ടി രാഹുൽ ഈശ്വർ രംഗത്ത്. സഹോദരന്റെ ജനന തീയതിയാണ് പെൺകുട്ടിയുടേതായി കാണിച്ചിരിക്കുന്നതെന്നാണ് രാഹുൽ ഈശ്വർ പറയുന്നത്. പെൺകുട്ടിയുടെ ആധാർ കാർഡിന്റെയും പാൻ കാർഡിന്റെയും വിവരങ്ങളും രാഹുൽ പുറത്തുവിട്ടു. പെൺകുട്ടിയുടെ അച്ഛനാണ് പൊലീസ് സ്റ്റേഷനിൽ ആധാർ അടക്കമുള്ള രേഖകൾ നൽകിയത്. അനുജന്റെയും പെൺകുട്ടിയുടെയും പ്രായം 16 എന്നാണ് ആധാറിലുള്ളത്. സഹോദരന്റെ ജനന സർട്ടിഫിക്കറ്റിൽ ‘ലഡ്‌ക’ എന്നത് തിരുത്തി ‘ലഡ്‌കി’ എന്നാക്കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നും രാഹുൽ ഈശ്വർ ചൂണ്ടിക്കാട്ടി.
Source link


