test del 5 copy of del 3
റിട്ടേണിങ് ഓഫിസർ അവമതിപ്പുണ്ടാക്കി, ഗുരുത വീഴ്ച; 2 ദിവസത്തിനകം അന്തിമ റിപ്പോർട്ട്

കോഴിക്കോട് ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂമിനോട് ചേർന്ന മെറ്റീരിയൽ റൂം ഉദ്യോഗസ്ഥർ തുറന്നതിൽ റിട്ടേണിങ് ഓഫിസർക്ക് ഗുരുതര വീഴ്ചയെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കോഴിക്കോട് ജില്ലാ കലക്ടറുടെ പ്രാഥമിക റിപ്പോർട്ട്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. കേൽക്കർക്ക് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് നൽകിയ പ്രാഥമിക റിപ്പോർട്ടിലാണ് ഉദ്യോഗസ്ഥ തലത്തിലെ വീഴ്ച സൂചിപ്പിച്ചിരിക്കുന്നത്. വോട്ടു കണക്കുകളുടെ ഒറിജിനൽ മെറ്റീരിയൽ റൂമിലും പകർപ്പ് റിട്ടേണിങ് ഓഫിസറുടെ പക്കലും വയ്ക്കണമെന്നാണ് നടപടിക്രമം. മറന്നുവച്ച രേഖ എടുക്കാനാണ് മുറി തുറന്നതെന്ന് ഉദ്യോഗസ്ഥൻ നൽകിയ വിശദീകരണം കമ്മിഷന്റെ നടപടിക്രമത്തിൽ അവമതിപ്പ് ഉണ്ടാക്കാൻ ഇടയാക്കിയെന്ന സൂചനയും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. കൂടുതൽ അന്വേഷണങ്ങൾക്കു ശേഷം രണ്ടു ദിവസത്തിനകം അന്തിമ റിപ്പോർട്ട് നൽകുമെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.സ്ട്രോങ് റൂമിലെ സുരക്ഷയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പോളിങ്ങിനു ശേഷം തിരഞ്ഞെടുപ്പ് സാമഗ്രികൾ സൂക്ഷിച്ച വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സീൽ ചെയ്തതും അല്ലാത്തതുമായ മുറികൾ ഒരു കാരണവശാലും തുറക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ചൊവ്വാഴ്ച രാവിലെ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയിരുന്നു. വോട്ടെണ്ണൽ കഴിയും വരെ മെറ്റീരിയൽ റൂം ഉൾപ്പെടെ ഒരു മുറിയും തുറക്കാൻ പാടില്ലെന്നാണ് 14 ജില്ലാ കലക്ടർമാർക്കും റിട്ടേണിങ് ഓഫിസർമാർക്കും നിർദേശം നൽകിയത്.
Source link


