test del 5 copy of del 3

രാത്രിയിൽ വാഹനത്തിനു കുറുകേ ചാടും, യാത്രക്കാരെ ഭയപ്പെടുത്തും; യുവാവ് അറസ്റ്റിൽ


കൊച്ചി∙ നെട്ടൂരില്‍ രാത്രികാലങ്ങളിൽ റോഡിൽ വാഹനങ്ങൾ തടഞ്ഞ് യാത്രക്കാരെ ഭയപ്പെടുത്തുന്ന യുവാവ് അറസ്റ്റിൽ‍. നെട്ടൂർ സ്വദേശിയായ സനൂപ് അസി എന്നയാളെയാണ് പനങ്ങാട് പൊലീസ് പിടികൂടിയത്. ഇയാൾ വാഹനങ്ങൾ തടയുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി. സനൂപിനെതിരെ കേസെടുത്തു.പനങ്ങാട് എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രാത്രി കാലങ്ങളിൽ മരട് നെട്ടൂർ ധന്യാ ജം‌ക്‌ഷനിൽ കാർ യാത്രക്കാരെയും മറ്റ് കാൽനടയാത്രക്കാരേയും തടഞ്ഞ് നിർത്തി ഭീതിപ്പെടുത്തിയ യുവാവിനെ അറസ്റ്റു ചെയ്തതായി പൊലീസ് സമൂഹമാധ്യമത്തിലെ പോസ്റ്റിൽ പറഞ്ഞു.


Source link

Back to top button