test del 5 copy of del 3

രാജ്യസഭയിൽ മാത്രമല്ല പഞ്ചാബിലും നേട്ടം; പഴുതുകൾ അടച്ചുള്ള ചാട്ടം, എഎപിക്ക് ബിജെപിയുടെ ഷോക്ക് ട്രീറ്റ്മെന്റ്


ന്യൂഡൽഹി ∙ 2026 ഏപ്രിൽ ആദ്യവാരം രാഘവ് ഛദ്ദയെ രാജ്യസഭയിലെ ആം ആദ്മി പാർട്ടിയുടെ ഡപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കം ചെയ്തത് ഇരിക്കുന്ന കൊമ്പ് മുറിക്കും പോലെയാകുമെന്ന് ആം ആദ്മി പാർട്ടി നേതൃത്വം സ്വപ്നത്തിൽ പോലും കരുതി കാണില്ല. തനിക്കൊപ്പം രാജ്യസഭയിലെ ആറ് സഹപ്രവർത്തകരേയും കൂട്ടി രാഘവ് ഛദ്ദ ബിജിപിയിലേക്ക് പോകുമ്പോൾ ഇളകുന്നത് ആം ആദ്മി പാർട്ടിയുടെ അടിവേരാണ്. ഡൽഹിയിൽ ഭരണം നഷ്ടപ്പെട്ടതിനു ശേഷം എഎപിക്ക് ലഭിക്കുന്ന കനത്ത തിരിച്ചടിയാണ് പാർട്ടിയിൽ നിന്ന് രാജ്യസഭ എംപിമാരുടെ കൊഴിഞ്ഞുപോക്ക്. അടുത്തക്കാലത്തൊന്നും ഇത്രയും രാജ്യസഭ എംപിമാർ ഇത്തരമൊരു കൂടുമാറ്റം നടത്തുന്നത് ദേശീയ രാഷ്ട്രീയം കണ്ടിട്ടില്ല.രാഘവ് ഛദ്ദ ബിജെപിയിലേക്ക് ചേക്കറുമ്പോൾ∙ പാർട്ടിയെ തകർക്കാനുള്ള ബിജെപിയുടെ ‘ഓപ്പറേഷൻ ലോട്ടസ്’ ആണ് നീക്കത്തിനു പിന്നിലെന്നാണ് ആം ആദ്മി പാർട്ടിയുടെ ആരോപണം. രാജ്യസഭയിൽ എഎപിക്ക് ഉണ്ടായിരുന്ന 10 എംപിമാരിൽ ഏഴ് പേരെയും അടർത്തിയെടുക്കുന്നതിലൂടെ പാർട്ടിയുടെ ദേശീയ പ്രാധാന്യം നഷ്ടപ്പെടും.


Source link

Back to top button