LATEST

‘ധോണിക്ക് പറ്റിയ പകരക്കാരൻ, സഞ്ജു വന്നതോടെ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ആരാധക നിര ഇനിയും വർദ്ധിക്കും’


മുംബയ്: ചെന്നൈ സൂപ്പർ കിംഗ്‌സിൽ (സിഎസ്‌കെ) എംഎസ് ധോണിക്ക് പറ്റിയ പകരക്കാരൻ സഞ്ജു സാംസണാണെന്ന് മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ്. പറ്റിയ ഒരാൾ എത്തുന്നതുവരെ ധോണി കാത്തിരിക്കുകയാണെന്നും ഡിവില്ലിയേഴ്‌സ് ഒരു ചർച്ചയ്‌ക്കിടെ പ്രതികരിച്ചു.’ഐപിഎൽ മത്സരങ്ങളിൽ എംഎസ് ധോണി മുൻനിരയിൽ ബാറ്റിംഗിന് ഇറങ്ങണം. കഴിഞ്ഞ ഏതാനും സീസണുകളായി എട്ടാം നമ്പറിലും ഒമ്പതാം നമ്പറിലുമൊക്കെയാണ് ധോണി ബാറ്റിംഗിന് എത്തുന്നത്. ചെന്നൈ സൂപ്പർ കിംഗ്‌സ് ടീം എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമവരുന്നത് ധോണിയെയാണ്. അദ്ദേഹത്തെ ചുറ്റിപ്പറ്റിയാണ് സിഎസ്‌കെ എന്ന ബ്രാൻഡ് മുന്നോട്ടുപോകുന്നത്.ധോണിയെ പരമാവധി സമയം ഗ്രൗണ്ടിൽ കാണാൻ ആരാധകർ ആഗ്രഹിക്കുന്നു. എല്ലാ മത്സരങ്ങളിലും ടോപ് ഓർഡറിൽ ബാറ്റ് ചെയ്‌തില്ലെങ്കിലും നിർണായക മത്സരങ്ങളിലെങ്കിലും ധോണി നാലാമതോ അഞ്ചാമതോ ആയി ഇറങ്ങണമെന്നാണ് എന്റെ അഭിപ്രായം. ധോണിക്ക് പകരക്കാരനായി പറ്റിയ ആളാണ് സഞ്ജു. ശരിയായ ഒരാൾ വരാനായി ധോണി കാത്തിരിക്കുകയാണ്’ – ഡിവില്ലിയേഴ്‌സ് പറഞ്ഞു.


Source link

Back to top button